Image

ഡാലസ്‌ മലയാളി അസോസിയേഷന്‍ കേന്ദ്രമന്ത്രിക്കു നിവേദനം സമര്‍പ്പിച്ചു

ബിനോയി സെബാസ്റ്റ്യന്‍ Published on 25 February, 2012
ഡാലസ്‌ മലയാളി അസോസിയേഷന്‍ കേന്ദ്രമന്ത്രിക്കു നിവേദനം സമര്‍പ്പിച്ചു
ഡാലസ്‌: അമേരിക്കയില്‍ താമസിക്കുന്ന പ്രവാസികളായ മലയാളികള്‍ അമേരിക്കയിലെ ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ്‌ ഓഫീസുകളില്‍ നിന്ന്‌ നേരിട്ടുകൊണ്ടിരിക്കുന്ന ദുരനുഭവങ്ങളും അവഗണനയും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുക, പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിനു ഇതു സംബന്ധമായ നിവേദനം സമര്‍പ്പിച്ചു.

അമേരിക്കന്‍ പൗരത്വമെടുത്ത്‌ അമേരിക്കയില്‍ ജീവിക്കുന്ന പ്രവാസികള്‍ക്കുവേണ്ടി ഭാരതസര്‍ക്കാര്‍ രൂപംകൊടുത്തു നടപ്പിലാക്കിയിട്ടുള്ള പല പദ്ധതികളും ശരിയായ തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒസിഐ മുതല്‍ പിഐഎ വരെയുള്ള കാര്‍ഡുകളിലെ നടത്തിപ്പിലുള്ള അപാകതകള്‍, കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥരുടെ അറവില്ലായ്‌മ, കസ്റ്റമര്‍ സര്‍വ്വീസിലെ പോരായ്‌മകള്‍, കാര്യശേഷിയും നിലവാരവുമില്ലാത്ത പ്രവര്‍ത്തനശൈലി, അടിക്കടി കൂട്ടുന്ന എകീകൃതമല്ലാത്ത ഫീസ്‌ നിരക്കുകള്‍, കാലഹരണപ്പെട്ട ഉപകരണങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്ക്‌ തികഞ്ഞ ഭാരമായിത്തീരുകയാണ്‌. അമേരിക്കയില്‍ ജീവിക്കുന്ന ഞങ്ങള്‍ക്കു അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കുന്ന പരിഗണനയുടെ ഒരംശംപോലും ഭാരതസര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ല എന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാമത്തില്‍ മന്ത്രിയെ ധരിപ്പിച്ചു.

അമേരിക്കന്‍ ഇന്‍ഡ്യാക്കാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നതിനുമായി ഒരന്വേഷണകമ്മീഷനെ നിയമിക്കണമെന്ന്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടു. അമേരിക്കയിലെ പ്രവാസി ഇന്‍ഡ്യക്കാരുടെ ആവശ്യങ്ങള്‍ അനുഭാവപര്‍വ്വം പരിഗണിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

അസോസിയേഷന്‍ ട്രസ്റ്റ്‌ ബോര്‍ഡ്‌ മെമ്പര്‍ ലോസണ്‍ ട്രാവല്‍ എംഡി ബിജു തോമസ്‌, ട്രഷററാര്‍ ഡക്‌സ്റ്റര്‍ ഫെരേര തുടങ്ങിയവര്‍ പങ്കെടുത്തു.
ഡാലസ്‌ മലയാളി അസോസിയേഷന്‍ കേന്ദ്രമന്ത്രിക്കു നിവേദനം സമര്‍പ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക