Image

ജോക്ക്‌പോട്ട് ഷോ ന്യൂജേഴ്‌സിയില്‍ ഏപ്രില്‍ 29ന് കിക്കോഫ് വിജയമായി

ജിബി തോമസ് Published on 25 February, 2012
ജോക്ക്‌പോട്ട് ഷോ ന്യൂജേഴ്‌സിയില്‍ ഏപ്രില്‍ 29ന് കിക്കോഫ് വിജയമായി
എഡിസണ്‍ (ന്യൂജേഴ്‌സി): കേരളാ അസോസ്സിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ മലയാള സിനിമയിലെ പ്രമുഖ കലാകാരന്‍മാരായ കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍ , നാദിര്‍ഷാ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ഹാസ്യ-നൃത്ത-സംഗീത പരിപാടിയായ ജോക്ക്‌പോട്ട് ഷോ ഏപ്രില്‍ 29- ഞായറാഴ്ച വൈകുന്നേരം 5.30 മണിമുതല്‍ ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.

പ്രോഗ്രാമിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം KANJ family nite പ്രോഗ്രാമിനോടനുബന്ധിച്ച് East Bruswick High School -
ല്‍ വച്ച് നടത്തപ്പെടുകയുണ്ടായി. പരിപാടിയുടെ പ്രധാന സ്‌പോണ്‍സേഴ്‌സ് ആയ ദിലീപ് വര്‍ഗീസ്, ബേബി ഊരാളില്‍ , മാധവന്‍ നായര്‍, അനിയന്‍ ജോര്‍ജ്, രാജു പാലത്ത്, ജോണ്‍സണ്‍ ഫെര്‍ണാണ്ടസ്, രുഗ്മിണി പത്മകുമാര്‍ , ഡോ. രേഖ മേനോന്‍ , ഡോ. നന്ദിനി മേനോന്‍, അജിത്ത് ഇളയിടം എന്നിവര്‍ ആദ്യടിക്കറ്റുകള്‍ ഏറ്റുവാങ്ങി.

പരിപാടിയുടെ വിജയത്തിനായ് പ്രസിഡന്റ് സജി പോള്‍ , സെക്രട്ടറി ജിബി തോമസ്, ട്രഷറര്‍ ജേയ് കുളമ്പില്‍, കണ്‍വീനര്‍ അനിയന്‍ ജോര്‍ജ്, സണ്ണി വാലിയംപ്ലാക്കല്‍ , തങ്കമണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
ജോക്ക്‌പോട്ട് ഷോ ന്യൂജേഴ്‌സിയില്‍ ഏപ്രില്‍ 29ന് കിക്കോഫ് വിജയമായി
ജോക്ക്‌പോട്ട് ഷോ ന്യൂജേഴ്‌സിയില്‍ ഏപ്രില്‍ 29ന് കിക്കോഫ് വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക