കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കെ.ഇ.സി.എഫ്. 14 - ാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂണ്‍ 24 വെള്ളി മുതല്‍
AMERICA
24-Jun-2011
പി.പി.ചെറിയാന്‍
AMERICA
24-Jun-2011
പി.പി.ചെറിയാന്‍

ഡാളസ് : ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിലെ ഇരുപത്
ക്രിസ്ത്യന്‍ സഭാവിഭാഗങ്ങള്‍ ചേര്‍ന്ന് വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള
സുവിശേഷ കണ്‍വന്‍ഷന്‍ 14-ാമത് സമ്മേളനം ജൂണ്‍ 24 വെള്ളി മുതല്‍ ഞായര്‍ വരെ
9414 ഷൈലൊ റോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്
ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.
കോലഞ്ചേരി സുകത റിട്രീറ്റ് സെന്റര്‍ കൗണ്‍സിലര്‍ , ശാലോം റ്റി.വി. അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ റവ. ഫാദര്‍ ഗീവര്‍ഗീസ് ജോണ്‍ വള്ളിക്കാട്ടിലാണ് കണ്‍വന്‍ഷനിലെ മുഖ്യ പ്രഭാഷകന്‍ .
കോലഞ്ചേരി സുകത റിട്രീറ്റ് സെന്റര്‍ കൗണ്‍സിലര്‍ , ശാലോം റ്റി.വി. അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ റവ. ഫാദര്‍ ഗീവര്‍ഗീസ് ജോണ്‍ വള്ളിക്കാട്ടിലാണ് കണ്‍വന്‍ഷനിലെ മുഖ്യ പ്രഭാഷകന്‍ .
.jpg)
ജൂണ്‍ 24, 25, 26 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ 9
വരെ പൊതുയോഗങ്ങള്‍ നടക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ
സ്ത്രീകള്‍ക്കുള്ള പ്രത്യേക യോഗങ്ങള്‍ പള്ളിയില്‍ വെച്ച് നടക്കുന്നതാണ്.
സഭാവ്യത്യാസമില്ലാതെ എല്ലാവരും ഈ യോഗങ്ങളില്‍ വന്ന് സംബന്ധിക്കണമെന്ന്
പ്രസിഡന്റ് റവ.ഫാ.രാജേഷ് കൈപ്പട്ടൂര്‍ , വൈസ് പ്രസിഡന്റ് എ.പി. നോബിള്‍ ,
സെക്രട്ടറി ഫിലിപ്പ് തോമസ്, ട്രഷറര്‍ ജോര്‍ജ് ഇടിക്കൂള, എന്നിവര്‍
അഭ്യര്‍ത്ഥിച്ചു. വൈകീട്ട് നടക്കുന്ന യോഗങ്ങളില്‍ ക്വയര്‍ ഡയറക്ടര്‍ ജോണ്‍
തോമസിന്റെ നേതൃത്വത്തില്‍ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments