Image

പാലാ സബ്ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി

Published on 24 February, 2012
പാലാ സബ്ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി
കോട്ടയം: പാലാ സബ് ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാളുടെ മൂക്ക് മറ്റൊരു തടവുകാരന്‍ ഇടിച്ചു പരിക്കേല്‍പിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെ സെല്ല് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഏറ്റുമുട്ടല്‍. മൂക്കിന് ഗുരുതരമായി പരിക്കേറ്റ ചെത്തിമറ്റം സ്വദേശി ആമജോബി എന്നറിയപ്പെടുന്ന ജോബിയെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് സഹതടവുകാരന്‍ മേലുകാവ് സ്വദേശി ജൂലി എന്ന ജോണിക്കെതിരേ പാലാ പോലീസ് കേസെടുത്തു. ജയിലില്‍ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ചാണ് ഇടിച്ചത്. ആമ ജോബിക്കെതിരേ ഒന്‍പത് കേസുകളും ജൂലിക്കെതിരേ രണ്ടു കേസുകളുമുള്ളതാണ്. കത്തിചൂണ്ടി ഭീഷണിപ്പെടുത്തി യുവാവില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വിചാരണ തടവുകാരനാണ് ജോബി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക