Image

തൃശൂരില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Published on 24 February, 2012
തൃശൂരില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍
തൃശൂര്‍: ടോള്‍പിരിവിനെതിരെ സമരം ചെയ്ത ബി.ജെ.പി. പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്തതില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച ഹര്‍ത്താല്‍ ആചരിക്കാന്‍ ബി.ജെ.പി. ആഹ്വാനം ചെയ്തു. മണ്ണുത്തിഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കരയിലുള്ള ടോള്‍പിരിവ് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശുകയായിരുന്നു. 

സമരക്കാര്‍ പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്ത സമരത്തിന് നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസുകാര്‍ക്കും പരിക്കുണ്ട്. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക