Image

ജലനിരപ്പ് 136 അടിയെങ്കില്‍ പാരിസ്ഥിതിക പഠനം വേണ്ട: മന്ത്രി പി.ജെ.ജോസഫ്

Published on 24 February, 2012
ജലനിരപ്പ് 136 അടിയെങ്കില്‍ പാരിസ്ഥിതിക പഠനം വേണ്ട: മന്ത്രി പി.ജെ.ജോസഫ്

 തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതുതായി നിര്‍മിക്കുന്ന അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയാണെങ്കില്‍ പാരിസ്ഥിതിക പഠനം ആവശ്യമില്ലെന്ന് ജലവിഭവമന്ത്രി പി.ജെ.ജോസഫ്.  പ്രധാനമന്ത്രി മുന്‍കൈ എടുത്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ അണക്കെട്ടിന് അനുമതി നല്‍കാനാവുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പഴയ അണക്കെട്ടിനു സമീപമുള്ള 50 ഹെക്ടര്‍ സ്ഥലത്താണ് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ഉദേശിക്കുന്നത്.  ഈ സാഹചര്യത്തില്‍ ഇവിടെ പാരിസ്ഥിതിക പഠനത്തിന്റെ ആവശ്യമില്ല.  ജലനിരപ്പ് 136 അടിയാണെങ്കില്‍ ഒരേക്കര്‍ സ്ഥലം പോലും അധികമായി നഷ്ടമാകില്ല. നിയമങ്ങള്‍ മനുഷ്യനിര്‍മിതമാണ്.  40 ലക്ഷം ജനങ്ങളുടെ ജീവന്‍ പണയപ്പെടുത്തി പുതിയ പഠനങ്ങളുമായി മുന്നോട്ടു പോകാന്‍ കഴിയില്ല.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ നടത്തുന്ന പരിശോധനകള്‍ കേരളം ചൂണ്ടിക്കാട്ടിയ വസ്തുതകളെ ശരി വയ്ക്കുന്നതാണ്.  സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് വൈകിപ്പിക്കുകയാണെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക