Image

അറ്റ്‌ലാന്റയില്‍ ഇന്ത്യക്കാരന്‍ അജ്ഞാതന്റെ വെടിയേറ്റ്‌ മരിച്ചു

Published on 24 February, 2012
അറ്റ്‌ലാന്റയില്‍ ഇന്ത്യക്കാരന്‍ അജ്ഞാതന്റെ വെടിയേറ്റ്‌ മരിച്ചു
അറ്റ്‌ലാന്റാ: അമേരിക്കയിലെ അറ്റ്‌ലാന്റായില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു. മോഷ്‌ടാവാണ്‌ വെടിയുതിര്‍ന്നതെന്ന്‌ കരുതുന്നതായി പോലീസ്‌ അറിയിച്ചു. അറ്റ്‌ലാന്റാ ഗ്രോസറിലെ ഇന്‍വിന്‍ സ്‌ട്രീറ്റില്‍ ഷോപ്പ്‌ നടത്തുന്ന സുഹ്രീദ്‌ ദാസ്‌ (48) ആണ്‌ മരിച്ചത്‌.

കട അടയ്‌ക്കുന്ന സമയത്ത്‌ അവിടെത്തിയ ഒരാളുമായി തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന്‌ വെടിയുതിര്‍ക്കുകയും ചെയ്‌തുവെന്ന്‌ സംഭവം കണ്ടവര്‍ പോലീസിനെ അറിയിച്ചു. വെടിയേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെടിവെക്കുന്ന ദൃശ്യം കടയിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.
അറ്റ്‌ലാന്റയില്‍ ഇന്ത്യക്കാരന്‍ അജ്ഞാതന്റെ വെടിയേറ്റ്‌ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക