Image

നാടിന് പുണ്യവുമായി മന്മഥന്‍ നായരുടെ കുത്തിയോട്ട വഴിപാട് നാലാം ദിവസം

അനില്‍ പെണ്ണുക്കര Published on 24 February, 2012
നാടിന് പുണ്യവുമായി മന്മഥന്‍ നായരുടെ കുത്തിയോട്ട വഴിപാട് നാലാം ദിവസം
ഒരു ദേശത്തിന്റെ മുഴുവന്‍ പുണ്യമായി മാറിയ കുത്തിയോട്ട വഴിപാടിന്റെ നിര്‍വൃതിയില്‍ നാലാം ദിവസം പിന്നിടുകയാണ് അമേരിക്കന്‍ മലയാളിയും വ്യവസായിയും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ ശ്രീ. കെ.ജി. മന്മന്ഥന്‍ നായരും കുടുംബവും.

ദിവസവും രണ്ടായിരത്തിലധികം ഭക്തജനങ്ങള്‍ കുത്തിയോട്ട വേദിയിലെത്തുന്നു. എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണം. അങ്ങനെ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും ഒരു കാലം കുത്തിയോട്ടത്തിലൂടെ ഓണാട്ടുകരയ്ക്ക് സമ്മാനിക്കുകയാണ് കെ.ജി. മന്മഥന്‍നായര്‍.

കാര്‍ത്തികപ്പള്ളിയിലെ തന്റെ വീടിനോട് ചേര്‍ന്നാണ് കുത്തിയോട്ട മണ്ഡപം തയ്യാറാക്കിയിരിക്കുന്നത്. ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ മാതൃകയില്‍ ഒരു ക്ഷേത്രം താല്ക്കാലികമായി ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ദേവിയുടെ ചിത്രത്തിനു മുന്‍പിലാണ് കുത്തിയോട്ട കളം. എല്ലാദിവസവും 7മണിയോടെ ആരംഭിക്കുന്ന കുത്തിയോട്ട ചുവടുകള്‍ കാണാന്‍ ആയിരങ്ങളാണ് എത്തുന്നത്.

മഹാശിവരാത്രിയായ ഫെബ്രുവരി 20ന് ആരംഭിച്ച കുത്തിയോട്ടം കുംഭഭരണി ദിവസമായ തിങ്കളാഴ്ച അവസാനിക്കും.
നാടിന് പുണ്യവുമായി മന്മഥന്‍ നായരുടെ കുത്തിയോട്ട വഴിപാട് നാലാം ദിവസം
നാടിന് പുണ്യവുമായി മന്മഥന്‍ നായരുടെ കുത്തിയോട്ട വഴിപാട് നാലാം ദിവസം
നാടിന് പുണ്യവുമായി മന്മഥന്‍ നായരുടെ കുത്തിയോട്ട വഴിപാട് നാലാം ദിവസം
നാടിന് പുണ്യവുമായി മന്മഥന്‍ നായരുടെ കുത്തിയോട്ട വഴിപാട് നാലാം ദിവസം
നാടിന് പുണ്യവുമായി മന്മഥന്‍ നായരുടെ കുത്തിയോട്ട വഴിപാട് നാലാം ദിവസം
നാടിന് പുണ്യവുമായി മന്മഥന്‍ നായരുടെ കുത്തിയോട്ട വഴിപാട് നാലാം ദിവസം
നാടിന് പുണ്യവുമായി മന്മഥന്‍ നായരുടെ കുത്തിയോട്ട വഴിപാട് നാലാം ദിവസം
നാടിന് പുണ്യവുമായി മന്മഥന്‍ നായരുടെ കുത്തിയോട്ട വഴിപാട് നാലാം ദിവസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക