Image

ഇറ്റാലിയന്‍ കപ്പല്‍ പരിശോധനയ്ക്കായി കൊച്ചി തുറമുഖത്തെത്തിച്ചു

Published on 24 February, 2012
ഇറ്റാലിയന്‍ കപ്പല്‍ പരിശോധനയ്ക്കായി കൊച്ചി തുറമുഖത്തെത്തിച്ചു
കൊച്ചി: കടലില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സി കൊച്ചി തുറമുഖത്തെ ഓയില്‍ ടാങ്കര്‍ ബെര്‍ത്തിലെത്തിച്ചു. വെടിവെയ്ക്കാനുപയോഗിച്ച ആയുധങ്ങള്‍ കണെ്ടത്തുന്നതിന് കപ്പല്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് കപ്പല്‍ പുറങ്കടലില്‍ നിന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഓയില്‍ ടാങ്കര്‍ ബെര്‍ത്തില്‍ ഇന്നു രാവിലെ എത്തിച്ചത്.

അതേസമയം ഊരാക്കുടുക്കിലായ എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലിന് ചുരുങ്ങിയ കാലം കൊണ്ട് നഷ്ടമായത് കോടികളാണെന്ന് അറിയുന്നു. ഒരാഴ്ചയോളം കൊച്ചിയില്‍ നങ്കൂരമിട്ട വകയില്‍ അരകോടിയോളം രൂപ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനു തന്നെ എന്റിക്ക ലെക്‌സിയുടെ ഉടമകള്‍ കൊടുക്കേണ്ടി വന്നിട്ടുണ്ട്. കപ്പലിലെ പരിശോധന തീരും വരെ കപ്പല്‍ കൊച്ചി വിട്ട് പോകാനും പാടില്ല.

വെടിയേറ്റു മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ ഏകദേശം മൂന്നു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്. കൊലപാതക കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള നാവികരുടെ ഭാവിയും ചോദ്യചിഹ്നമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക