Image

ജനീവ മോട്ടോര്‍ ഷോയില്‍ 140 പുതിയ മോഡലുകള്‍ പ്രദര്‍ശനത്തിന്

Published on 22 February, 2012
ജനീവ മോട്ടോര്‍ ഷോയില്‍ 140 പുതിയ മോഡലുകള്‍ പ്രദര്‍ശനത്തിന്
ജനീവ: പ്രമുഖ കാര്‍ നിര്‍മാതാക്കളുടെ 140 പുതിയ മോഡലുകള്‍ ജനീവ മോട്ടോര്‍ ഷോയില്‍ ലോഞ്ച് ചെയ്യും. മാര്‍ച്ച് എട്ടു മുതല്‍ 18 വരെ നടക്കുന്ന ഷോ കാണാന്‍ ഏഴു ലക്ഷത്തോളം പേര്‍ എത്തുമെന്നാണു പ്രതീക്ഷ.

ജനീവയില്‍ 82-ാമത് മോട്ടോര്‍ ഷോയില്‍ കമ്പനികളുടെയും ബ്രാന്‍ഡുകളുടെയും പ്രതിച്ഛായ നന്നാക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരോ വര്‍ഷവും സന്ദര്‍ശകരുടെ ബാഹുല്യം ഏറിവരികയാണ്.

മുപ്പതു രാജ്യങ്ങളില്‍നിന്നായി 260 എക്‌സിബിറ്റേഴ്‌സ് പങ്കെടുക്കും. ഇവര്‍ 700 ബ്രാന്‍ഡുകളാണ് അവതരിപ്പിക്കുക. ഈ വര്‍ഷം കാര്‍ ഓഫ് ദ ഇയര്‍ ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് ഇതു സമ്മാനിക്കും. 59 ഓട്ടോ ജേര്‍ണലിസ്റ്റുകളാണ് ഈവര്‍ഷത്തെ മികച്ച കാറിനെ തെരഞ്ഞെടുക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക