Image

മഞ്ഞുവീഴ്ച: അഫ്ഗാനിസ്താനില്‍ 24 കുട്ടികള്‍ മരിച്ചു

Published on 22 February, 2012
മഞ്ഞുവീഴ്ച: അഫ്ഗാനിസ്താനില്‍ 24 കുട്ടികള്‍ മരിച്ചു
കാബൂള്‍ : അതിശൈത്യവും മഞ്ഞുവീഴ്ചയുംമൂലം കഴിഞ്ഞ നാലു ദിവസത്തിനിടെ അഫ്ഗാനിസ്താനില്‍ മരിച്ചത് 24 കുട്ടികള്‍. ബഡാക്ഷാന്‍ പ്രവിശ്യയിലാണ് സംഭവം. ബാഷാന്‍ ഗ്രാമത്തിലെ 13 കുട്ടികള്‍ ദാരംഗ് ഗ്രാമത്തിലെ 11 പേരുമാണ് മരിച്ചത്. പല പ്രദേശങ്ങളിലും രണ്ടരയടിയിലറെ മഞ്ഞ് മൂടി കിടക്കുകയാണ്. ഇവിടുത്തെ ആളുകള്‍ക്ക് മണിക്കൂറുകള്‍ നടന്നുവേണം ആസ്പത്രികളില്‍ എത്താന്‍. ഇതാണ് മരണസംഖ്യ കൂടാന്‍ കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക