Image

കര്‍ദിനാളിന്റെ പ്രസ്താവന ശരിയെങ്കില്‍ അപലപനീയം: വി.എസ്‌

Published on 22 February, 2012
കര്‍ദിനാളിന്റെ പ്രസ്താവന ശരിയെങ്കില്‍ അപലപനീയം: വി.എസ്‌
തിരുവനന്തപുരം: കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവന ശരിയാണെങ്കില്‍ അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കര്‍ദിനാള്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഇത്. കൊല്ലപ്പെട്ടവരുടെ ഭാഗത്തല്ല, മറിച്ച് കൊന്നവരുടെ ഭാഗത്താണ് കര്‍ദിനാള്‍ എന്നാണ് ഇതു കാണിക്കുന്നത്. കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ സാന്നിധ്യത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നതെന്നാണ് ആരോപണം. എന്താണ് ഇതിന്റെ അര്‍ഥം. സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്ന് ആരാണ് കര്‍ദിനാളിനോട് പറഞ്ഞത്-വി.എസ്. ചോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക