Image

ഛത്തീസ്ഗഡില്‍ ഭാര്യയെയും അഞ്ചു പെണ്‍മക്കളെയും കൊന്ന കര്‍ഷകന്‍ അറസ്റ്റില്‍

Published on 21 February, 2012
ഛത്തീസ്ഗഡില്‍ ഭാര്യയെയും അഞ്ചു പെണ്‍മക്കളെയും കൊന്ന കര്‍ഷകന്‍ അറസ്റ്റില്‍
റായ്പൂര്‍: ഭാര്യയെയും അഞ്ചു പെണ്‍മക്കളെയും കൊലപ്പെടുത്തിയ കര്‍ഷകനെ പോലീസ് അറസ്റ്റു ചെയ്തു. ഛത്തീസ്ഗഡിലെ ബാലോഡ് ജില്ലയിലാണ് സംഭവം. മുപ്പത്താറുകാരനായ ദാല്‍സിംഗ് ദേവംഗന്‍ ആണ് അറസ്റ്റിലായത്. 

ഭാര്യ താനേശ്വരി ദേവിയ്ക്കു (30) സ്വഭാവദൂഷ്യമുണെ്ടന്നു മനസിലായതിനാലാണ് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. മക്കളായ നിഷ(15), ലക്ഷ്മി(12), ശാന്തി(10), നന്ദിനി(7), സന്ധ്യ(3) എന്നിവരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചു കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതി പോലീസിനോടു പറഞ്ഞു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ദാല്‍സിംഗിന്റെ അമ്മ തിജന്‍ഭായി വിവരം സമീപവാസികളെ അറിയിച്ചതിനെത്തുടര്‍ന്നു പോലീസെത്തി ദാല്‍സിംഗിനെ പിടികൂടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക