Image

ഒളിംപിക്‌സ് യോഗ്യത ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് ജയം

Published on 21 February, 2012
ഒളിംപിക്‌സ് യോഗ്യത ഹോക്കി: ഇന്ത്യന്‍ വനിതകള്‍ക്ക് ജയം
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സ് ഹോക്കി യോഗ്യത മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. പോളണ്ടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. റിന്റു റാണി (14-ാം മിനിറ്റ്), റാണി രാംപാല്‍ (36-ാം മിനിറ്റ്), പൂനം റാണി (62-ാം മിനിറ്റ്) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ഇന്ത്യയുടെ ദീപിക ഝാക്കൂറാണ് മത്സരത്തിലെ താരം. ജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് ഏഴ് പോയിന്റായി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക