Image

പിറവം ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റം; നാളെ ചര്‍ച്ച

Published on 21 February, 2012
പിറവം ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റം; നാളെ ചര്‍ച്ച
കൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോയാണ് യോഗം വിളിച്ചിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 18 ഞായറാഴ്ച ആയതിനാല്‍ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കമ്മീഷന് കത്തയച്ചിരുന്നു. യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനാണ് കത്ത് അയച്ചത്. മാര്‍ച്ച് 17 ശനിയാഴ്ച തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. 

ഇതേതുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറെ ചുമതലപ്പെടുത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക