Image

ഡല്‍ഹി സ്‌ഫോടനം: ഒരാള്‍കൂടി അറസ്റ്റില്‍

Published on 21 February, 2012
ഡല്‍ഹി സ്‌ഫോടനം: ഒരാള്‍കൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി വളപ്പിലുണ്ടായ സ്‌ഫോടനക്കേസില്‍ ഒരാള്‍ ക്കൂടി അറസ്റ്റില്‍. മൊഹമ്മദ്‌ അയൂബ്‌ എന്നയാളെയാണ്‌ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ്‌ ചെയ്‌തത്‌. ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ജഹാംഗീറിന്റെ പക്കല്‍ നിന്നും സിം കാര്‍ഡുകള്‍ വാങ്ങിയത്‌ അയൂബാണെന്നാണ്‌ വിവരം.

സംഭവത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്‌ എന്‍ഐഎ അന്വേഷിച്ചുകൊണ്‌ടിരിക്കുന്ന തീവ്രവാദിയാണ്‌ ജഹാംഗീര്‍. കേസില്‍ നേരത്തെ അറസ്റ്റിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥി വസീം അക്രമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ എന്‍ഐഎ അയൂബിനെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. 2011 സെപ്‌റ്റംബര്‍ ഏഴിനാണ്‌ ഡല്‍ഹി ഹൈക്കോടതി വളപ്പില്‍ ബോംബ്‌ ആക്രമണമുണ്ടായത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക