Image

ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 500 ഡോളര്‍ പിഴ

പി.പി. ചെറിയാന്‍ Published on 26 January, 2017
ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 500 ഡോളര്‍ പിഴ
ഡാളസ്: ഫോര്‍ട്ട് വര്‍ത്ത് സിറ്റി കൗണ്‍സില്‍ നിരോധിത മേഖലകളില്‍ ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ കൊണ്ടുവന്നു.

വഴിയാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാക്കുന്നതോ, ഭിക്ഷ നല്‍കാത്തതിന്റെ പേരില്‍ പൊതുജനങ്ങളെ അസഭ്യം പറയുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് ടിക്കറ്റ് നല്‍കുകയും, 500 ഡോളര്‍ വരെ പിഴ അടയ്ക്കുന്നതിനുള്ള നിയമനിര്‍മ്മാണം ജനുവരി 24-ന് ചൊവ്വാഴ്ച ചേര്‍ന്ന സിറ്റി കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

എ.ടി.എം മെഷീനു 20 അടി അകലത്തും, ബാങ്ക്, ചെക്ക് കാഷിംഗ് എന്നിവയ്ക്കു സമീപം ഭിക്ഷാടനം നടത്തുന്നതും നിരോധിച്ചു.

എന്നാല്‍ നിയമം ലംഘിക്കുന്നവരെ പിടികൂടിയാലും അവരുടെ കൈവശം പിഴ അടയ്ക്കുന്നതിനുള്ള തുക ഇല്ലാത്തതിനാല്‍, ഈ നിയമം പ്രയോജനം ചെയ്യുകയില്ലെന്നാണ് കൗണ്‍സില്‍ മെമ്പറായ കാരി മൂണിന്റെ അഭിപ്രായം.

യാചകര്‍ക്ക് ഭിക്ഷ നല്‍കുന്നവര്‍ അവരെ പ്രോത്സാഹിപ്പിക്കുകയാണെന്നും മൂണ്‍ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ളവരെ പുനരുദ്ധരിപ്പിക്കുന്നതിനും, ബോധവത്കരണത്തിനുമുള്ള സംവിധാനങ്ങളാണ് ഉണ്ടാക്കേണ്ടതെന്നും മൂണ്‍ പറയുന്നു.

യാചകര്‍ക്ക് പണം നല്‍കുന്നത് നിയമവിരുദ്ധമാക്കിയ ആദ്യ സിറ്റിയാണ് ഫോര്‍ട്ട് വര്‍ത്ത്. എന്നാല്‍ ആ നിയമം ഇന്നത്തെ കൗണ്‍സില്‍ മീറ്റിംഗില്‍ (ജനുവരി 25) നീക്കം ചെയ്തു.
ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 500 ഡോളര്‍ പിഴ
ഭിക്ഷാടനം നടത്തുന്നവര്‍ക്ക് 500 ഡോളര്‍ പിഴ
Join WhatsApp News
ആലമൂടൻ 2017-01-26 21:18:25
 അയ്യോ സാറെ  ഒരഞ്ഞൂറു ഡോളർ തരണേ

മലയാളി:  എന്തിനാടാ നിനക്ക് അഞ്ഞൂറ് ഡോളർ ? ചിക്കൻ സാന്ഡിവിച്ചിന് ഒരു ഡോളർ മതിയല്ലോടാ? എന്താണന്ന് പറ ചില്ലറ പോരാ . അഞ്ഞൂറ് ഡോളറെ! ങ്  

എന്റെ പൊന്നു സാറേ തെണ്ടിയതിന് പിഴ അടക്കാനാ സാറേ. 

ആത്മഗതം ; ഇവിടുന്ന് സ്ഥലം വിടാം അല്ലെങ്കിൽ ഉള്ളത് ഇവൻ അടിച്ചുകൊണ്ടുപോകും.  

ഹാ കിഴക്ക് കിഴക്കൊരു പള്ളി 
പല്ലിക്കാത്തൊരു പൊൻകുരിശ് 
വെസെൻസ് പൊളിഞ്ഞൊരു 
വല്യപ്പനിന്ന് പണത്തോളം പൊന്നു താ 
പുണ്യാളാച്ച പണത്തോളം പൊന്നു താ 
പുണ്യാളാച്ച  (ഏഴു രാത്രികൾ )

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക