Image

ഡല്‍ഹി ഹൈക്കോടതി സ്‌ഫോടനം: ഒരാള്‍ പിടിയില്‍

Published on 21 February, 2012
ഡല്‍ഹി ഹൈക്കോടതി സ്‌ഫോടനം: ഒരാള്‍ പിടിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി വളപ്പിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. ഒരാളെ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീര്‍ സ്വദേശിയായ മുഹമ്മദ് അയൂബ് എന്നയാളാണ് പിടിയിലായത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ ജഹാംഗിറിന് മൊബൈല്‍ സിം കാര്‍ഡ് സംഘടിപ്പിച്ചുകൊടുത്തുവെന്നതാണ് അയൂബിനെതിരായ ആരോപണം. ജഹാംഗീറിനുവേണ്ടി എന്‍.ഐ.എ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ വസീം അക്രം എന്ന മെഡിക്കല്‍ വിദ്യാര്‍ഥിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് അയൂബിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വസീമിന്റെ അമ്മാവനെയും മറ്റു ബന്ധുക്കളെയും ചോദ്യംചെയ്യലിനായി ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം സപ്തംബറിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക