Image

ഇറ്റാലിയന്‍ ഉദ്യോഗസ്ഥരെ തടഞ്ഞു; കൊച്ചിയില്‍ വിമാനം വൈകി

Published on 21 February, 2012
ഇറ്റാലിയന്‍ ഉദ്യോഗസ്ഥരെ തടഞ്ഞു; കൊച്ചിയില്‍ വിമാനം വൈകി
കൊച്ചി: കൊല്ലത്തേയക്ക് പോവുകയായിരുന്നു ഇറ്റാലിയന്‍ എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥരെ കൊച്ചിയില്‍ ഇറങ്ങാന്‍ അനുവദിക്കാതിരുന്നത് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ചെറിയ സംഘര്‍ഷത്തിന് വഴിവച്ചു. തര്‍ക്കംമൂലം ഏതാനും വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു.

എയര്‍ ഇന്ത്യയുടെ എഐ. 465 വിമാനത്തില്‍ ന്യൂഡല്‍ഹിയില്‍ നിന്നും കൊച്ചിവഴി തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ഉദ്യോഗസ്ഥരാണ് കൊച്ചിയില്‍ ഇറങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍, ടിക്കറ്റെടുത്തത് തിരുവനന്തപുരത്തേയ്ക്ക് ആയതിനാല്‍ അവരെ കൊച്ചിയില്‍ ഇറങ്ങാന്‍ അനവദിക്കാനാവില്ല എന്നതായിരുന്നു എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരുടെ നിലപാട്. രാത്രി 8.45 ഓടെ വിമാനം കൊച്ചിയില്‍ എത്തിയപ്പോഴാണ് ഇവര്‍ ഇറങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍, കാബിന്‍ ജീവനക്കാര്‍ ഇത് അനുവദിച്ചില്ല. തുടര്‍ന്ന് ഇവരുടെ നിര്‍ദേശം വകവയ്ക്കാതെ ഇറങ്ങാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ എയര്‍ ഇന്ത്യയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ ഗോവണിയില്‍ വച്ച് തടയുകയും ബലം പ്രയോഗിച്ച് വിമാനത്തിലേയ്ക്ക് തന്നെ കൊണ്ടുപോവുകയുമാണ് ഉണ്ടായത്. ഈ തര്‍ക്കം മൂലം വിമാനം 25 മിനിറ്റോളം വൈകിയാണ് തിരുവനന്തപുരത്തേയ്ക്ക് യാത്ര പുറപ്പെട്ടത്. വിമാനം ട്രാക്കില്‍ കിടന്നതുകാരണം ബഹ്‌റൈനില്‍ നിന്നും കൊച്ചിയിലേയ്ക്ക് വരികയായിരുന്ന വിമാനവും വൈകി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക