Image

ബാങ്കുകള്‍ ഭവന, വിദ്യാഭ്യാസ വായ്‌പാ പലിശ നിരക്ക്‌ കുറയ്‌ക്കുന്നു

Published on 21 February, 2012
ബാങ്കുകള്‍ ഭവന, വിദ്യാഭ്യാസ വായ്‌പാ പലിശ നിരക്ക്‌ കുറയ്‌ക്കുന്നു
മുംബൈ: രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ ഭവന, വിദ്യാഭ്യാസ വായ്‌പാ പലിശ നിരക്ക്‌ കുറയ്‌ക്കുന്നു. സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ വിദ്യാഭ്യാസ വായ്‌പയുടെ പലിശ നിരക്ക്‌ കുറയ്‌ക്കാന്‍ തീരുമാനമായി. കാല്‍ ശതമാനം മുതല്‍ ഒരു ശതമാനംവരെയാണു കുറവുണ്ടാകും.

സെന്‍ട്രല്‍ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്രയും ഭവനവായ്‌പയുടെ പലിശ താഴ്‌ത്തി. സെന്‍ട്രല്‍ ബാങ്ക്‌ കാല്‍ മുതല്‍ അരവരെ ശതമാനം കുറവുവരുത്തി. ബാങ്ക്‌ ഓഫ്‌ മഹാരാഷ്‌ട്ര 0.10 ശതമാനമാണു കുറച്ചത്‌. മറ്റ്‌ ബാങ്കുകളും പലിശ നിരക്ക്‌ ഉടന്‍ കുറയ്‌ക്കുമെന്ന്‌ അറിയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക