ജലദോഷം അകറ്റാന്‍ പുതിയ വാക്‌സിന്‍
Health
13-Jan-2017
Health
13-Jan-2017

വിയന്ന: മരുന്ന് കഴിച്ചാല്‍ ഏഴു ദിവസമെന്നും ഇല്ലെങ്കില്‍ ഒരാഴ്ച എന്നുമാണ് ജലദോഷം മാറാനുള്ള സമയമെന്നു പൊതുവെ പരിഹസിക്കാറുള്ളത്. അതൊക്കെ ഇനി പഴങ്കഥയാകുമെന്നാണ് കരുതുന്നത്.
വിയന്ന ജനറല്‍ ആശുപത്രിയിലെ അമ്പത്തിമൂന്നുകാരനായ ഡോ. റുഡോള്‍ഫ് വാലെന്റയും അദ്ദേഹത്തിന്റെ ലാബ് ടീമുമാണ് കണ്ടുപിടുത്തത്തിന് പിന്നില്‍. ു.
.jpg)
മഞ്ഞുകാലത്ത് നിരവധിപേരാണ് ജലദോഷവും ചുമയും തൊണ്ടവേദനയുമൊക്കെയായി കഷ്ടപ്പെടുന്നത്. പുതിയ വാക്‌സിന്‍ ഈ അവസ്ഥയ്ക്ക് അതിശക്തമായ മറുപടിയായിരിക്കുമെന്നാണ് അനുമാനിക്കുന്നത്.
രോഗപ്രതിരോധ പ്രതികരണം വൈറസിന്റെ മറ്റു ഭാഗങ്ങളിലേക്കും നയിക്കുക എന്ന തന്ത്രമാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. വൈറസിന്റെ തെറ്റായ ഭാഗത്താണ് രോഗപ്രതിരോധശേഷി പ്രവര്‍ത്തിക്കുന്നതെന്നു ചെറിയ കുട്ടികളില്‍ അലര്‍ജി റിനിറ്റിസിന്റെ വ്യാപനം പഠിച്ചപ്പോള്‍ അദ്ദേഹത്തിന് മനസിലായി. ഈ തെറ്റ് മനസിലാക്കിയ ഡോക്ടറും സംഘവും പ്രോട്ടീന്‍ ശൃംഖലകളിലേയ്ക്ക് പോകുന്ന ഒരു മറുമരുന്ന് പാകപ്പെടുത്തി പരീക്ഷിക്കുകയായിരുന്നു.
പേറ്റന്റ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കിലും വാക്‌സിനേഷന്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകണമെങ്കില്‍ കുറച്ചു സമയംകൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.
റിപ്പോര്‍ട്ട്: ജോബി ആന്റണി
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments