മതചിന്തകള്‍ക്കപ്പുറം (കവിത: മഞ്ജുള ശിവദാസ്)
SAHITHYAM
16-Dec-2016
SAHITHYAM
16-Dec-2016

തിന്മയ്ക്കുമറയായി നന്മയെ ഘോ))ഷിച്ചു
നന്മക്കു പാത്രരാം മര്‍ത്യന്‍റെ വഴികളില്‍
നന്മക്കു പാത്രരാം മര്‍ത്യന്‍റെ വഴികളില്‍
തിന്മയുടെ വിത്തുകള്‍ പാകുന്ന കപടരിവര്‍.
ആശകള്‍ നിറച്ചും നിരാശകള്‍ നല്‍കിയും
ഭ്രാന്തമാം വഴിയിലൂടാട്ടിത്തെളിച്ചും,
വിഘടന വിഷവിത്തു പാകുവാന്‍ പാകത്തില്‍
പാടമായ് ഹൃദയങ്ങളുഴുതിടുന്നു...
സംഹാര ശക്തരായ് അവരാഞ്ഞടുക്കുമ്പോള്‍
വീഴുന്നതൊരു നാടും നാട്ടുകാരും..
സിരകളില്‍ രക്തം തിളക്കുമ്പൊഴും
നാടു ചുടലയായ് മാറുന്ന കാഴ്ച്ച കാണാം...
ഉള്ളം നുറുങ്ങുമാ കാഴ്ച്ചകളെപ്പൊഴും
വിണ്ണിലെ തീനാളമായിമാറുന്നു..
മത ചിന്തയേതൊന്നുമായിടട്ടെ
മാതൃ ഹൃദയത്തിന്‍ വിങ്ങലില്‍ മാറ്റമുണ്ടോ?
നിണവര്‍ണ്ണമതിലുമൊരു മാറ്റമുണ്ടോ...?
വര്‍ഗവൈരത്താല്‍ വകവരുത്തി
വംശ വിദ്വേഷം വളര്‍ത്തിയെങ്ങും,
സങ്കല്‍പദൈവത്തിന്‍ പ്രീതിക്കായ് എന്തിനീ
വാസ്തവ ജീവനെ ബലികൊടുക്കുന്നു?
ലോകമാം കൂട്ടുകുടുംബത്തിലെന്തിനീ
വിദ്വേഷ വിത്തൊന്നു പാകിടുന്നു.
ആര്‍ക്കു ജയിക്കുവാന്‍ എന്തു നേടാന്‍
ഇന്നീ നരബലി ചോദിക്ക നീ.
ജീവനായ് കേഴുന്ന ജീവിയെ കാണാത്ത
ജീര്‍ണിച്ച നിന്‍ മനസ്സാക്ഷിയോടായ്.
ഏതു മതത്തോടു നിന്‍റെയീ കടമകള്‍
ഏതു ദൈവത്തിന്‍റെ ഗുണ്ടകള്‍ നിങ്ങള്‍?
മര്‍ത്യനന്മക്കായ് മതങ്ങളെങ്കില്‍
മര്‍ത്യനെ കാണാത്തതെന്തേ മതസ്ഥരേ?
പൊരുതി തളര്‍ന്നൊരീ ജനതക്കുമേല്‍ നിങ്ങള്‍
സംഹാര താണ്ഡവമാടുമ്പൊഴും,
നേടിയ സ്വാതന്ത്ര്യം ,നെയ്ത സ്വപ്‌നങ്ങള്‍
ഇവയെല്ലാം കുഴിയിട്ടു മൂടുമ്പൊഴും,
അറിയുമോ അവരേതു മതസ്ഥരെന്ന് !
അവരും മതസ്ഥരോയെന്ന് !
മന്ദതാ മകുടങ്ങളേന്തും
മസ്തിഷ്കാധമരേ നിങ്ങള്‍,
ഹിന്ദു മുസ്ലിം ക്രിസ്ത്യ ഭേദം വളര്‍ത്താതെ ,,
എന്‍റെ നാടിന്‍ ഹൃദയം പിളര്‍ക്കാതെ.
ആശകള്‍ നിറച്ചും നിരാശകള്‍ നല്‍കിയും
ഭ്രാന്തമാം വഴിയിലൂടാട്ടിത്തെളിച്ചും,
വിഘടന വിഷവിത്തു പാകുവാന്‍ പാകത്തില്‍
പാടമായ് ഹൃദയങ്ങളുഴുതിടുന്നു...
സംഹാര ശക്തരായ് അവരാഞ്ഞടുക്കുമ്പോള്‍
വീഴുന്നതൊരു നാടും നാട്ടുകാരും..
സിരകളില്‍ രക്തം തിളക്കുമ്പൊഴും
നാടു ചുടലയായ് മാറുന്ന കാഴ്ച്ച കാണാം...
ഉള്ളം നുറുങ്ങുമാ കാഴ്ച്ചകളെപ്പൊഴും
വിണ്ണിലെ തീനാളമായിമാറുന്നു..
മത ചിന്തയേതൊന്നുമായിടട്ടെ
മാതൃ ഹൃദയത്തിന്‍ വിങ്ങലില്‍ മാറ്റമുണ്ടോ?
നിണവര്‍ണ്ണമതിലുമൊരു മാറ്റമുണ്ടോ...?
വര്‍ഗവൈരത്താല്‍ വകവരുത്തി
വംശ വിദ്വേഷം വളര്‍ത്തിയെങ്ങും,
സങ്കല്‍പദൈവത്തിന്‍ പ്രീതിക്കായ് എന്തിനീ
വാസ്തവ ജീവനെ ബലികൊടുക്കുന്നു?
ലോകമാം കൂട്ടുകുടുംബത്തിലെന്തിനീ
വിദ്വേഷ വിത്തൊന്നു പാകിടുന്നു.
ആര്‍ക്കു ജയിക്കുവാന്‍ എന്തു നേടാന്‍
ഇന്നീ നരബലി ചോദിക്ക നീ.
ജീവനായ് കേഴുന്ന ജീവിയെ കാണാത്ത
ജീര്‍ണിച്ച നിന്‍ മനസ്സാക്ഷിയോടായ്.
ഏതു മതത്തോടു നിന്‍റെയീ കടമകള്‍
ഏതു ദൈവത്തിന്‍റെ ഗുണ്ടകള്‍ നിങ്ങള്‍?
മര്‍ത്യനന്മക്കായ് മതങ്ങളെങ്കില്‍
മര്‍ത്യനെ കാണാത്തതെന്തേ മതസ്ഥരേ?
പൊരുതി തളര്‍ന്നൊരീ ജനതക്കുമേല്‍ നിങ്ങള്‍
സംഹാര താണ്ഡവമാടുമ്പൊഴും,
നേടിയ സ്വാതന്ത്ര്യം ,നെയ്ത സ്വപ്‌നങ്ങള്‍
ഇവയെല്ലാം കുഴിയിട്ടു മൂടുമ്പൊഴും,
അറിയുമോ അവരേതു മതസ്ഥരെന്ന് !
അവരും മതസ്ഥരോയെന്ന് !
മന്ദതാ മകുടങ്ങളേന്തും
മസ്തിഷ്കാധമരേ നിങ്ങള്‍,
ഹിന്ദു മുസ്ലിം ക്രിസ്ത്യ ഭേദം വളര്‍ത്താതെ ,,
എന്‍റെ നാടിന്‍ ഹൃദയം പിളര്‍ക്കാതെ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments