Image

ട്രംമ്പിന്റെ അനുയായികള്‍ ആക്രമിച്ചുവെന്നത് ശുദ്ധ നുണ: മുസ്ലീം വിദ്യാര്‍ത്ഥിനി അറസ്റ്റില്‍

പി. പി. ചെറിയാന്‍ Published on 14 December, 2016
ട്രംമ്പിന്റെ അനുയായികള്‍ ആക്രമിച്ചുവെന്നത് ശുദ്ധ നുണ: മുസ്ലീം വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടാഴ്ചയായി മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മുസ്ലീം വിദ്യാര്‍ത്ഥിനി യാസ്മിന്‍ സുവിഡിനെ ന്യൂയോര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കോടതി യുവതിയെ ജാമ്യമില്ലാതെ വിട്ടയച്ചു. 

വര്‍ഗീയ അധിക്ഷേപത്തിനിരയായെന്നും, ട്രംമ്പിന്റെ അനുയായികള്‍ ഹൈജാബ് പിടിച്ചു വലിച്ചുവെന്നതും ശുദ്ധ നുണയാണെന്ന് ന്യൂയോര്‍ക്ക് പോലീസ് പറഞ്ഞു.

(ബുധനാഴ്ച ഡിസം. 14ന്) യാസ്മിന്‍ പറഞ്ഞതൊക്കെയും കളവായിരുന്നുവെന്നവര്‍ പോലീസിനോട് സമ്മതിച്ചു.

തെറ്റായ റിപ്പോര്‍ട്ട് പ്രചരിപ്പിച്ചതിനാണ് യാസ്മിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇത്രയൂം സംഭവങ്ങള്‍ ഉണ്ടായിട്ടും ഒരു ദ്യക്‌സാക്ഷിയെപോലും കണ്ടെത്താതിരുന്നത് പോലീസിന് സംശയത്തിനിടനല്‍കിയിരുന്നു.

വീട്ടിലുണ്ടായ ചില പ്രശ്‌നങ്ങളാണ് യാസ്മിനെ ഇത്രയും നുണകള്‍ ചമക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഒരു ക്രിസ്ത്യന്‍ യുവാവിനെ ഡേറ്റ് ചെയ്തതിനെ മുസ്ലീം മതവിശ്വാസികളായ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നതായും യാസ്മിന്‍ സമ്മതിച്ചു. വീട്ടുകാര്‍ മുടി മുറിച്ചു കളയുകയും ചെയ്തു.

മുസ്ലീം വിഭാഗത്തിനെതിരെ അതിക്രമ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്നതായി അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ വക്താവ് അറ്റോര്‍ണി ആല്‍ബത്ത ഖാന്‍ രേഖപ്പെടുത്തി.

Join WhatsApp News
Tom abraham 2016-12-15 06:02:25
This pretty Muslim beauty, like all the media, spread some lies. Why only arrest her ?why not arrest Hillary, or Romney, or even police themselves lie against the Black get arrested. Where is JFA ? She is too young and did know the politically correct lies around. Free her , let her be a free bird in this great America of liars. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക