നക്ഷത്രങ്ങളെ പ്രണയിച്ചവള്‍! (കവിത: സോയ നായര്‍)
SAHITHYAM
11-Dec-2016
SAHITHYAM
11-Dec-2016

ജനലഴികളിലൂടെ ആകാശത്തിലേക്ക് നോക്കിയിരിക്കുമ്പോള്‍
കണ്ട നക്ഷത്രങ്ങളില്‍
ഏറെ പ്രത്യേകത ഉള്ളവനായിരുന്നു നീ.
നിന്നെ നോക്കി
കണ്ട നക്ഷത്രങ്ങളില്‍
ഏറെ പ്രത്യേകത ഉള്ളവനായിരുന്നു നീ.
നിന്നെ നോക്കി
ഞാന്‍ എന്നും
സംസാരിക്കുമായിരുന്നു..
ഇരുട്ടില്‍ പതുങ്ങി ഇരുന്ന എനിക്ക് വെളിച്ചം നല്‍കിയത് നീയായിരുന്നു.
പ്രതീക്ഷകളുടെ തൂവലിനാല്‍
കുപ്പായം തുന്നാന്‍
പഠിപ്പിച്ചതും നീ തന്നെ..
എന്നെ പ്രണയിക്കാന്‍ പ്രേരിപ്പിച്ചതും
എന്റെ ഹ്യദയത്തില്‍ ചെമ്പനീര്‍പ്പൂക്കള്‍ വിരിയിച്ചതും
നിന്റെ ആ തിളക്കമുള്ള കണ്ണുകള്‍ ആയിരുന്നു.
പക്ഷെ, ഈ ജനാലയ്ക്കരികില്‍ നിന്നും
നിന്റെ അരികിലേക്കെത്താന്‍
എനിക്ക് അനുവാദമുണ്ടായിരുന്നില്ല.
രാവ് വിട്ട് നീ പകലിലേക്ക് മറയുമ്പോള്‍
നീ വരുന്നതും നോക്കി
ഞാന്‍ കാത്തിരിക്കുമായിരുന്നു..
എന്റെ ജനലഴികളിലൂടെ
എന്നിലേക്കെത്തിയ
എന്റെ നക്ഷത്രരാജകുമാരാ
നീ പകലിലേക്ക് മറയുമ്പോള്‍ കൊണ്ടുപോയ
എന്റെ ഹ്യദയം
എനിക്ക് തിരിച്ച് തരൂ..
ഇല്ലെങ്കില്‍, നാളെ നിനക്കായ് കാത്തിരിക്കാന്‍ ഈ ജനലോരത്ത് എന്റെ പ്രണയം പോലും ബാക്കി ഉണ്ടാവില്ല !

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments