ഫോട്ടോ സിന്തസിസ് (കവിത: പി ഡി ജോര്‍ജ് നടവയല്‍)
SAHITHYAM
06-Dec-2016
SAHITHYAM
06-Dec-2016

"പ്രകാശമേ നയിച്ചാലും,
അന്ധരെ അന്ധര്‍ നയിക്കുന്നിടത്തു നിന്ന്
അന്ധരെ അന്ധര്‍ നയിക്കുന്നിടത്തു നിന്ന്
കരകയറ്റിയാലും;
പ്രകാശം കൊണ്ട്,
ഫോട്ടോ സിന്തസ്സിസ്സു കൊണ്ട്,
അന്നം തീര്‍ക്കുന്ന
അന്നപൂര്‍ണ്ണേശ്വരികളായ തരുനിരകളേ;
നിങ്ങളുടെ കൃപാകടാക്ഷ മേറ്റുവാങ്ങി
ജീവിതം ഭാസുരമാക്കിയിരുന്ന
വനവാസികളുടെ നൈര്‍മല്യത്തിലേക്ക്
കരകയറ്റിയാലും;
കാപട്യം മുറ്റിയ നരരൂപികളില്‍ നിന്ന്
മോചനം നേടി പ്രയാണം തുടരാന്‍,
പച്ചിലക്കാടുകള്‍ നിത്യവും
തപധ്യാനം നോçന്ന
സൂര്യതാരാമഹിമാവിന്നുറവിന്നോട്
കരുണാകിരണം തേടി പകര്‍ന്നു തന്നാലും': -
ഇവ്വിധം നിരന്തരമീ നിസ്വന്റെ
ഗദ്ഗദനിസ്വനം കേട്ടു കേട്ട്
മന്ദസമീരണനതേറ്റുറ്റേറ്റു പാടി
ഓരോരോ കരിയിലയും പൊരിമണലും
അതേറ്റേറ്റു പാടി -
യോരോ ബാക്കിപത്രങ്ങളുമ-
തേറ്റേറ്റി രവുതോറും പകലുതോറും
പാടി പ്പടരവേ;
കേള്‍ക്കായി ഒരശരീരി:
സൂര്യതാപമേറ്റു ബാഷ്പീകൃതമാകുമൊരു
ജലാശയ നൊമ്പരം പോല്‍; ഒരശരീരി:
"ഹേ കൊച്ചു മനുഷ്യാ,
ഇന്നില്ലല്ലോ ഫോട്ടോ സിന്തസ്സിസ്സും,
അതിനു പോന്നതാം ഇലകളും;
ഇലയിലെല്ലാം
കോടീശ്വരമടിശ്ശീലക്കാര്‍
വിഷം ചീറ്റിയവയുടെ
പ്രകാശസംശ്ലേഷണ രന്ധ്രങ്ങള്‍
അടഞ്ഞു പോകുന്നല്ലോ,
അന്നത്തിനു പകരമിനി
ഫോട്ടോകള്‍,
മായാജാലപ്പടപ്പാടുകള്‍,
പ്ലാസ്റ്റിക്ക് സൈബര്‍ സ്വപ്നങ്ങള്‍
ഭക്ഷിക്കാനാം വിധി;
ഫോട്ടോസിന്തസ്സിസ്സിനു പകരമിന്നു
ഫെയ്‌സ്ബുക്കിലും ഓണ്‍ലൈനിലും
ഫോണ്‍ ക്യാമറകളും സെല്‍ഫികളും
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണിതീരാത്തപോലെ
"ഫോട്ടോ സിന്തസ്സിസ്സുണ്ടല്ലോ'
പ്രളയ പ്രവാഹക്കുത്തൊഴുക്കായ്,
സുനാമിയായി ,
ആധുനിക ഫോട്ടോ സിന്തസ്സിസ്സുകള്‍
മണ്ണെടുക്കുന്നുണ്ടല്ലോ,
പെണ്ണു കെട്ടുപോæന്നുണ്ടല്ലോ,
ആണു മട്ടു മാറുന്നുണ്ടല്ലോ,
പ്രകാശമകന്നു പോകുന്നുണ്ടല്ലോ:
വെറും പടമാം ആ ഫോട്ടോ സിന്തസ്സിസ്സുകള്‍
ഭക്ഷിച്ച് തൃപ്തരാæക;
അഞ്ചപ്പം കൊണ്ടയ്യായിരം പേര്‍ക്കെന്നപോല്‍!
ഇനിയീ തീസ്സിസ്സിന്ന് ആന്റി തീസ്സിസൂം
പിന്നെയൊട്ടും വൈകാതെ സിന്തസ്സിസ്സും
തീര്‍ക്കാനൊരു മഹാ പ്രവാചകന്‍
വരാതെ വയ്യെന്നറിയുക:
വഴികള്‍ താണ്ടി നടന്നു നടന്നു
കാലു നീലച്ച
കൃഷ്ണനീലപ്പാദമുള്ളോരു രക്ഷകന്‍
വരാതെ വയ്യെന്നറിയുക:
ഒരു മാരീചനും കവരാത്ത
മാന്‍പേടയുടെ മുഖമുള്ള
നീലച്ച പാദത്തില്‍ തിരു മുറിവുള്ള
രക്ഷകന്‍
ധര്‍മ പുന:സ്ഥാപനത്തിലെ
കുരിശില്‍ നിന്ന്
ഇറങ്ങിവന്ന്
പുനരുത്ഥാനം പകരാതെ
വയ്യെന്നറിയുക:
കാçക:
പ്രവാചകനു വേണ്ടി;
നൂനം.
പ്രകാശം കൊണ്ട്,
ഫോട്ടോ സിന്തസ്സിസ്സു കൊണ്ട്,
അന്നം തീര്‍ക്കുന്ന
അന്നപൂര്‍ണ്ണേശ്വരികളായ തരുനിരകളേ;
നിങ്ങളുടെ കൃപാകടാക്ഷ മേറ്റുവാങ്ങി
ജീവിതം ഭാസുരമാക്കിയിരുന്ന
വനവാസികളുടെ നൈര്‍മല്യത്തിലേക്ക്
കരകയറ്റിയാലും;
കാപട്യം മുറ്റിയ നരരൂപികളില്‍ നിന്ന്
മോചനം നേടി പ്രയാണം തുടരാന്‍,
പച്ചിലക്കാടുകള്‍ നിത്യവും
തപധ്യാനം നോçന്ന
സൂര്യതാരാമഹിമാവിന്നുറവിന്നോട്
കരുണാകിരണം തേടി പകര്‍ന്നു തന്നാലും': -
ഇവ്വിധം നിരന്തരമീ നിസ്വന്റെ
ഗദ്ഗദനിസ്വനം കേട്ടു കേട്ട്
മന്ദസമീരണനതേറ്റുറ്റേറ്റു പാടി
ഓരോരോ കരിയിലയും പൊരിമണലും
അതേറ്റേറ്റു പാടി -
യോരോ ബാക്കിപത്രങ്ങളുമ-
തേറ്റേറ്റി രവുതോറും പകലുതോറും
പാടി പ്പടരവേ;
കേള്‍ക്കായി ഒരശരീരി:
സൂര്യതാപമേറ്റു ബാഷ്പീകൃതമാകുമൊരു
ജലാശയ നൊമ്പരം പോല്‍; ഒരശരീരി:
"ഹേ കൊച്ചു മനുഷ്യാ,
ഇന്നില്ലല്ലോ ഫോട്ടോ സിന്തസ്സിസ്സും,
അതിനു പോന്നതാം ഇലകളും;
ഇലയിലെല്ലാം
കോടീശ്വരമടിശ്ശീലക്കാര്‍
വിഷം ചീറ്റിയവയുടെ
പ്രകാശസംശ്ലേഷണ രന്ധ്രങ്ങള്‍
അടഞ്ഞു പോകുന്നല്ലോ,
അന്നത്തിനു പകരമിനി
ഫോട്ടോകള്‍,
മായാജാലപ്പടപ്പാടുകള്‍,
പ്ലാസ്റ്റിക്ക് സൈബര്‍ സ്വപ്നങ്ങള്‍
ഭക്ഷിക്കാനാം വിധി;
ഫോട്ടോസിന്തസ്സിസ്സിനു പകരമിന്നു
ഫെയ്‌സ്ബുക്കിലും ഓണ്‍ലൈനിലും
ഫോണ്‍ ക്യാമറകളും സെല്‍ഫികളും
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണിതീരാത്തപോലെ
"ഫോട്ടോ സിന്തസ്സിസ്സുണ്ടല്ലോ'
പ്രളയ പ്രവാഹക്കുത്തൊഴുക്കായ്,
സുനാമിയായി ,
ആധുനിക ഫോട്ടോ സിന്തസ്സിസ്സുകള്‍
മണ്ണെടുക്കുന്നുണ്ടല്ലോ,
പെണ്ണു കെട്ടുപോæന്നുണ്ടല്ലോ,
ആണു മട്ടു മാറുന്നുണ്ടല്ലോ,
പ്രകാശമകന്നു പോകുന്നുണ്ടല്ലോ:
വെറും പടമാം ആ ഫോട്ടോ സിന്തസ്സിസ്സുകള്‍
ഭക്ഷിച്ച് തൃപ്തരാæക;
അഞ്ചപ്പം കൊണ്ടയ്യായിരം പേര്‍ക്കെന്നപോല്‍!
ഇനിയീ തീസ്സിസ്സിന്ന് ആന്റി തീസ്സിസൂം
പിന്നെയൊട്ടും വൈകാതെ സിന്തസ്സിസ്സും
തീര്‍ക്കാനൊരു മഹാ പ്രവാചകന്‍
വരാതെ വയ്യെന്നറിയുക:
വഴികള്‍ താണ്ടി നടന്നു നടന്നു
കാലു നീലച്ച
കൃഷ്ണനീലപ്പാദമുള്ളോരു രക്ഷകന്‍
വരാതെ വയ്യെന്നറിയുക:
ഒരു മാരീചനും കവരാത്ത
മാന്‍പേടയുടെ മുഖമുള്ള
നീലച്ച പാദത്തില്‍ തിരു മുറിവുള്ള
രക്ഷകന്‍
ധര്‍മ പുന:സ്ഥാപനത്തിലെ
കുരിശില്‍ നിന്ന്
ഇറങ്ങിവന്ന്
പുനരുത്ഥാനം പകരാതെ
വയ്യെന്നറിയുക:
കാçക:
പ്രവാചകനു വേണ്ടി;
നൂനം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments