Image

ശശിധരന്‍ നായര്‍ മാഗ് പ്രസിഡന്റായി മത്സരിക്കുന്നു; ഒപ്പം മികച്ച ടീമും

ഡോ.സാം ജോസഫ് പടിഞ്ഞാറ്റിടം Published on 06 December, 2016
ശശിധരന്‍ നായര്‍ മാഗ് പ്രസിഡന്റായി മത്സരിക്കുന്നു; ഒപ്പം മികച്ച ടീമും
നേത്രു രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കി അമേരിക്കന്‍മലയാളികള്‍ക്ക് സുപരിചിതനായശശിധരന്‍ നായര്‍ 2017 ലെമലയാളി അസോസിയേഷന്‍ ഓഫ് ഹൂസ്റ്റന്റെ (മാഗ്) പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ഡിസാംബര്‍ 10-നു നടക്കുന്ന തെരെഞ്ഞെടുപ്പില്‍ പരിചയ സമ്പന്നരായ, സേവന തീഷ്ണതയുള്ള ടീമിനൊപ്പമാണൂ അദ്ധേഹം ജനവിധി തേടുന്നത്.
മുന്‍ പ്രസിഡന്റുമാരായ ജോസഫ് ജെയിംസ്, മൈസൂര്‍ തമ്പി, കെന്നഡി എന്നിവരോടൊപ്പം തന്നെ അറ്റോര്‍ണി മാത്യു സൈമണ്‍ ഡോക്ടര്‍ സാം ജോസഫ്, സുരേഷ് രാമകൃഷ്ണന്‍, ബാബു ജോസഫ്, ബിജു മോഹന്‍, ജോണപ്പന്‍, രാജന്‍ യോഹന്നാന്‍, രാജീവ് മാത്യു, റോണി ജേക്കബ്, മധു ചേരിക്കല്‍, സെലിന്‍ ബാബു, ലക്ഷ്മി പീറ്റര്‍ എന്നിവര്‍ ആണു അദ്ധേഹത്തോടൊപ്പം പാനലില്‍.
യുവജന പ്രതിനിധിയായി മല്‍സര രംഗത്തുണ്ടായിരുന്ന പ്രേം മമ്മഴിയില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന് വിശാലമായ ഒരു ഓഡിറ്റോറിയം, പ്രായമേറി വരുന്ന അസോസിയേഷന്റെ അംഗങ്ങള്‍ക്ക് ഒത്തുകൂടുവാനുള്ള അവസരങ്ങള്‍, പ്രവാസി മലയാളികള്‍ക്കുള്ള സേവനങ്ങള്‍, യുവജനങ്ങള്‍ക്കും കലാപ്രതിഭകള്‍ക്കും അസോസിയേഷനിലൂടെ വളരുവാനുള്ള അവസരങ്ങള്‍, മലയാളം ക്ലാസുകള്‍ എന്നിവ നടപ്പാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങള്‍.
ഫൊക്കാനയുടെ പ്രസിഡന്റായും ഫോമയുടെ സ്ഥാപക പ്രസിഡന്റായും വേവനമനുഷ്ടിച്ച ശശിധരന്‍ നായരുടെ സ്ഥാനാര്‍ഥിത്വം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. പരിണിത പ്രജ്ഞനായ അദ്ധേഹത്തിന്റെ നേത്രുത്വത്തില്‍ സംഘടനക്കു വലിയ കാര്യങ്ങള്‍ ചെയ്യാനാവുമെന്ന് ഉറപ്പാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായശശിധരന്‍ നായരെ തേടി അനേകം പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1983 ല്‍ ഹിന്ദു സൊസൈറ്റി ആരംഭിക്കുകയും അതിന്റെ സാരഥ്യം വഹിക്കുകയും ചെയ്തിട്ടുണ്ട്.
1977 ല്‍ കോഴഞ്ചേരിക്കടുത്ത് ആറന്മുള എന്ന ഗ്രാമത്തില്‍ നിന്നും അമേരിക്കയിലെത്തി.ബി.എസ്.സി. ബിരുദം നേടിയ അദ്ദേഹം ബറോഡയിലുള്ള മെഡിക്കല്‍ കോളജില്‍ ആദ്യം അനലിസ്റ്റായി ജോലി ചെയ്തു. ജോലിയോടൊപ്പംഎംഎസ്.സി. ബയോ കെമിസ്ട്രി പഠിച്ചു ബിരുദാനന്തര ബിരുദമെടുത്തൂ.
ഹൂസ്റ്റണിലെ എം.ഡി അന്റേഴ്‌സണ്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെഡിക്കല്‍ ടെക്‌നോളജിസ്റ്റ്ആയാണു തുടക്കം. പിന്നീടു സ്വന്തമായി ബിസിനസ് രംഗത്തേക്കു തിരിഞ്ഞു. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ വിവിധ സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആറന്മുള വള്ളംകളിയുടെ രക്ഷാധികാരിയാണ്.
ശശിധരന്‍ നായര്‍ ഹൂസ്റ്റന്‍ മലയാളികളൂടെ അഭിമാനമെന്നു നിസംശയം പറയാം
ശശിധരന്‍ നായര്‍ മാഗ് പ്രസിഡന്റായി മത്സരിക്കുന്നു; ഒപ്പം മികച്ച ടീമും
Join WhatsApp News
Thomas 2016-12-06 11:23:31
 ,,സന്തോഷം ...താങ്കളെയും ..താങ്കളുടെ പാനലിനെയും തീർച്ചയായും പിൻതുണക്കും ...പക്ഷെ  താങ്കളുടെ പാനലിൽ ഉൾപ്പെട്ട കുറേപേർ മലയാളി അസോസിഷൻ ന്റെ  പേരിൽ നേപ്പാൾ ഫണ്ടഡ്  പിരിച്ചതെയായി ഒരു ആക്ഷേപം ഉറാരുന്നല്ലോ ..ഫേസ് ബുക്കിൽ താങ്കളുടെ പാനലിംന്റെ മറുപടിയും കണ്ടു ,,,ഒരു സംശയം ഏപ്രിൽ 2014 ലീല്ലേ  നേപ്പാൾ ദുരന്ധം ഉണ്ടായതു ?നിങ്ങൾ പോസ്റ്റ് ചെയ്ത റെസിപ്റ്  ജൂൺ 2016 ഇൽ രണ്ടായിരം ഡോളർ അടച്ചതായി കാണുന്നു ..രണ്ടു വര്ഷം  ആ പൈസ എവിടെ യായിരുന്നു ? പിന്നെ  റെസിപ്റ് ഇൽ  സീരിയൽ നമ്പർ കാണുന്നുമില്ലല്ല്ലോ ? ഇതിനു ഒരു മാഘ അംഗം എന്ന നിലയിൽ താങ്കളിൽ നിന്ന് ദയവായി ഒരു വിശദീകാരണം  നൽകാൻ  ആവുമോ ?

നന്ദി 

തോമസ് മൂലൻ
ന്യുയോർക്കൻ 2016-12-06 11:33:25
മാഗ് പിളരാൻ സാധ്യതയുണ്ട്
Kottayam 2016-12-06 14:40:31
ഇപ്പോൾ ഹ്യൂസ്റ്റനിൽ മലയാളികൾ തമ്മിലുള്ള  സംസാരം നേപ്പാൾ ഫണ്ട് തന്നെയാണ്,രണ്ടു വർഷത്തിൽ അധികം തുക കൈവച്ചതായി 
റെസിപ്റ് ൽ വ്യക്തമാണ് ,ഉത്തരവാദപ്പെട്ട  നിരവ തി  പദവി വഹിച്ച ആൾ എന്ന നിലയിൽ ശ്രീ ശശി ധരൻ നായർ ഇലക്ഷന് മുൻപ് അത് വ്യക്തമാക്കണം,സീരിയൽ നമ്പർ ഇല്ലാത്ത  റെസിപ്റ്റ്റു  സംശയം ഉണ്ടാക്കുന്നു .നിഷ്പക്ഷരായ  മാഗ് മെംബേർസ് ഒരു വിശദീകരം കാംഷിക്കുന്നു .ഹിലരി ക്ലിന്റൺ ന്റെ പരാജയം ഓർക്കുക ,
Sasidharan Nair 2016-12-06 19:01:20
Dear Mr.Thomas Moolan ,
Thanks for your support
to me and Our panel.
I am sorry to say that,I have
No involvement with Nepal 
disaster fundraising 
Sasidharan Nair
തിരുവല്ല 2016-12-06 19:49:43
ടാക്സ് വെട്ടിച്ചും കണക്കുകൾ ബോധിപ്പാകാതെയുമിരുന്ന ട്രംപിനെ നിങ്ങൾ വോട്ട് കൊടുത്ത്  ജയിപ്പിച്ചില്ലേ പിന്നെ റെസീപ്റ്റിന്റെ നമ്പർ കാണണം എന്ന് നിങ്ങൾ വാശിപിടിക്കുന്നത് എന്തിനാ ? കോട്ടയത്തിന്റെ വേല കയ്യിലിരിക്കട്ടെ 

Vayanakkaran 2016-12-06 20:04:18
Actually this panel system is undemocratic and no good. Here both panels are a kind of inefficient people and some how useless. But there are only two panels and the ppor voters are in between the devil and deep see. What to ? Select "Thammil Bhedam Thomman" or pick up and elect form both the team some better ? "Thommans". Do not encourage this panel system. Remeber if you say previous presidents or previous MAGH officers means it is not a credit, rather it is a disqualification. Do not elect any previous fellows. Why they want to hang on there or from seat to seat? Give chances to others also, especially new people. Let the new people also get a chance. That is what democracy. Defeat all the old officers and so called old guards and communal candidates. Elect the new blood or the new people. New efficient people are outside and they are not contesting the election. Here experience is not a great thing for this type of Associations. Elect thamm il bhedam Thomman always. Some frongs thinks that this is more than the US presidential election. 
Dinesh 2016-12-06 21:34:44
സുഹൃത്തുക്കളെ 
         ഈ ദിവസങ്ങളിൽ ഹെല്പിങ് ഹാൻഡ്‌സ് ഓഫ് ഹ്യൂസ്റ്റൺ എന്ന സംഘടനയെപ്പറ്റി മലയാളീ  അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ പ്രസിഡന്റ് *ഏബ്രഹാം കെ. ഈപ്പനും* മുൻ പ്രസിഡന്റ് *കോരനും* സോഷ്യൽ മീഡിയയിലൂടെ സംസ്കാര ശൂന്യമായി പ്രെചരിപ്പിക്കുന്ന കിംവദന്തികൾക്ക് മറുപടി അർഹിക്കുന്നില്ല എങ്കിലും ഹെല്പിങ് ഹാൻഡ്‌സ് ഹ്യൂസ്റ്റൺ എന്ന സംഘടനയുടെ ഉത്തരവാദപ്പെട്ട ഒരാൾ എന്ന നിലയിൽ എല്ലാവരുമായി ചില സത്യാവസ്ഥകൾ പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു. 

          ഹെല്പിങ് ഹാൻഡ്‌സ് ഹ്യൂസ്റ്റൺ എന്ന സംഘടന തികച്ചും ചാരിറ്റി പ്രവർത്തനങ്ങൾക്കായി രൂപവത്കരിച്ചിരിക്കുന്ന ഒരു സംഘടനയാണ്. സമൂഹത്തിലെ അത്യാവശ്യക്കാരായ ജനങ്ങൾക്ക് കഴിയുന്നവിധം സഹായം എത്തിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്‌ഷ്യം. ഈ സംഘടന സന്മനസ്സുള്ളവരുടേതും നിസ്വാർത്ഥ സേവനത്തിനായും പ്രവർത്തിയെടുത്തു വരുന്ന ഒരുകൂട്ടം ജനങ്ങളുടേതാണ്.  കേവലം പബ്ലിസിറ്റിക്ക് വേണ്ടിയും തൻപ്രമാണിത്തത്തിനും  ചിലർ ചില സംഘടനകളിൽ ഇത്തിൾ കണ്ണികളായി കടിച്ചുതൂങ്ങി തുടർച്ചക്കായ് കേഴുമ്പോൾ ഒരുകരം കൊടുത്തത് മറുകരം അറിയരുത് എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് ഞങ്ങളുടേത്. 

              കഴിഞ്ഞ രണ്ടു വർഷമായി നടപ്പിലാക്കിയ ചാരിറ്റി പ്രവർത്തനങ്ങൾ നിങ്ങളുടെ മുൻപിലേക്ക് സമർപ്പിക്കുവാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുന്നു. 
1. നേപ്പാൾ റിലീഫ് ഫണ്ട്. 
ഞങ്ങൾ നേപ്പാൾ ദുരിതാശ്വാസത്തിനായ് സമാഹരിച്ച തുക ഹ്യൂസ്റ്റൺ നേപ്പാൾ അസോസിയേഷനുമായി ബന്ധപ്പെട്ട് അവരുടെ അഞ്ചു സ്കൂളുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഒന്നിൽ  ഭാഗഭാക്കാകുകയും $2000.00 സമാഹരിച്ചു കൊടുക്കുകയും ചെയ്തു. 

2. ഡിസ്‌കൗണ്ട് ഗ്രോസറി സ്റ്റോറിൽ കാഷ്യർ ആയി ജോലി ചെയ്തിരുന്ന നസ്രീൻ എന്ന കുട്ടിയുടെ ഭർത്താവ് 28 വയസ്സ് ആന്തരിച്ചപ്പോൾ സഹായനിധിയായി കൊടുത്തത് $ 3500.00

3. ഹെല്പിങ് ആന്റണി ഫോർ ഹാർട്ട് സർജറി $1150.00

4. കലാഭവൻ ജയന്റെ ഓട്ടിസം ബാധിച്ച രണ്ടുകുട്ടികൾക്കു $ 2618.00 സമാഹരിച്ചു നൽകുവാൻ സാധിച്ചു. 

5. ചിന്നമ്മ വേലങ്ങാടി എന്ന സ്ത്രീക്ക് അവരുടെ സർജറിക്ക്‌ $ 500.00 കൊടുക്കുകയുണ്ടായി. 

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ ഈ എളിയ സംഘടനക്ക് നല്ലവരായ സുഹൃത്തുക്കളുടെ സഹായത്തോടെ ഇത്രയും പ്രവർത്തിക്കുവാൻ സാധിച്ചു. യാതൊരുവിധ നിർബന്ധിത പിരിവുകളോ പ്രോഗ്രാമുകളോ നടത്താതെ സന്മനസ്സുള്ളവരുടെ സഹായത്തോടെയും സ്വന്തമായും നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെ ഇത്രയും താറടിച്ചു കാണിക്കുന്ന കുബുദ്ധികളെ ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. 

      ഹെല്പിങ് ഹാൻഡ് ഹ്യൂസ്റ്റൺ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ നിയമപരമായി രജിസ്റ്റർ ചെയ്തിരിക്കുന്നതും, അതിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും റിപ്പോർട്ടും അക്കൗണ്ടും  ഓഡിറ്റ് ചെയ്‌തു സൂക്ഷിച്ചിട്ടുള്ളതുമാണ്. 
           
സസ്നേഹം 
ഹെല്പിങ് ഹാൻഡ് ഹ്യൂസ്റ്റൺ പ്രസിഡന്റ്. 
    John  W. Varghese
        832 877 5545
On Looker 2016-12-06 22:50:51
Both Pane teams are weak, but both of them think that this election is more than US Presidential election. So, there is election fund raising also is there. Nephal fund and Bhutan funds funnelled to elaection campaign fund. What eever the funds both the teams shared for "Puttadikkal". These panel guys think that it is more than Kerala assembly or us election. So there are election meetings with roaring slogans, rallys, Election debates, election predections etc.. etc. Now both are running neck and neck, according to the elcetion campgn committee  The local Malayalee council man go and conuct election speeches for both the parties.  No principle for him. Both teams are hopeful for the posts. Both set upu a hotel place to celebrate victory party with brandy, whiskey like very hot drinks.
Kottayam 2016-12-07 08:49:49
"അരി എത്ര എന്ന് ചോദിച്ചപ്പോൾ പയർ അഞ്ഞാഴി" എന്ന പോലെയാണ്  ദിനേഷ്‌ കണക്കുകൊണ്ട് വന്നത് ,നേപ്പാൾ ഡിസാസ്റ്റർ ഫണ്ട് രണ്ടു വർഷത്തിലധികം കൈയിൽ വച്ചതിനെ പറ്റി ഒന്നും പറയുന്നില്ല ,സീരിയൽ നമ്പർ ഇല്ലാത്ത റെസിപ്പ്റ് ഫേക്ക് ആയിരിക്കും എന്ന് നേപ്പാളുകാരും പറയുന്നു .ഒന്നിനും ഒരു വ്യക്തതത ഇല്ലാത്ത പോലെ !!!പിന്നെ പ്രഥാനമന്ത്രി വന്നു പഞ്ചായത്തിൽ മൽസരിക്കുന്നതു പോലെയാണ് ശ്രീ .ശശിധരൻ നായർ മാഗിൽ മത്സരിക്കുന്നത് ,തിരുവല്ലകാരാ, വോട്ടർമാരിൽ ഒരു സംശയം നില നിൽക്കുന്നു എന്ന് ബോധ്യം ഉള്ളത് കൊണ്ടാണ് രശീതു ആവശ്യപ്പെടുന്നത് 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക