Image

രണ്ട്‌ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവം: കുറ്റവാളികള്‍ക്ക്‌ തക്കതായ ശിക്ഷ നല്‍കും: ആന്റണി

Published on 17 February, 2012
രണ്ട്‌ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവം: കുറ്റവാളികള്‍ക്ക്‌ തക്കതായ ശിക്ഷ നല്‍കും: ആന്റണി
കൊച്ചി: ഇറ്റാലിയന്‍ ചരക്കുകപ്പല്‍ രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ സംഭവം ഗൗരവമായി കാണുന്നുവെന്നും കുറ്റവാളികള്‍ക്ക്‌ തക്കതായ ശിക്ഷ നല്‍കുമെന്നും കേന്ദ്രപ്രതിരോധമന്ത്രി എ.കെ ആന്റണി വ്യക്തമാക്കി. വെടിവെയ്‌പ്‌ നടത്തിയത്‌ രാജ്യാന്തര സമുദ്രനിയമങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ്‌. സംഭവത്തെ വളരെയധികം ഗൗരവത്തോടെയാണ്‌ ഇന്ത്യന്‍ സര്‍ക്കാര്‍ കാണുന്നത്‌ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ അനുവദിക്കില്ല അദ്ദേഹം പറഞ്ഞു.

ഇതിനിടെ ചരക്കു കപ്പല്‍ `എന്‍റിക ലെക്‌സി' കൊച്ചിയില്‍ എത്തിച്ച്‌ ജീവനക്കാരെ ചോദ്യം ചെയ്യുകയാണ്‌. കപ്പലിലെ ആറു സുരക്ഷാ ഉദ്യോഗസ്ഥരെയും അറസ്റ്റുചെയ്യും. കപ്പല്‍ പോലീസിന്റെയും നേവിയുടെയും തീരസംരക്ഷണ സേനയുടെയും നിയന്ത്രണത്തിലാണ്‌. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൊച്ചിയിലെ മര്‍ക്കെന്റയിന്‍ മറൈന്‍ ഓഫീസര്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചുവരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ രണ്ടു മത്സ്യബന്ധന തൊഴിലാളികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയത്‌. തമിഴ്‌നാട്‌ കുളച്ചല്‍ സ്വദേശി ജെലസ്റ്റിന്‍, കുളച്ചല്‍ സ്വദേശി പിങ്കു എന്നിവരാണ്‌ മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക