Image

വൈ.എം.എ ഫാമിലി നൈറ്റ് 2016 ഡിസംബര്‍ 16-ന്; നടി മന്യ മുഖ്യാതിഥി

ജോയിച്ചന്‍ പുതുക്കുളം Published on 05 December, 2016
വൈ.എം.എ ഫാമിലി നൈറ്റ് 2016 ഡിസംബര്‍ 16-ന്; നടി മന്യ മുഖ്യാതിഥി
ഷിക്കാഗോ: വൈ.എം.എ ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷം ഡിസംബര്‍ 16-ന് വൈറ്റ് പ്ലെയിന്‍സിലെ റോയല്‍ പാലസില്‍ നടക്കും. ഓര്‍മ്മക്കുറിപ്പായി മനസ്സില്‍ മായാതെ നില്‍ക്കുംവിധമാണ് വൈ.എം.എ ഫാമിലി നൈറ്റ് 2016 അരങ്ങേറുന്നത്.

കാലങ്ങളായി വൈ.എം.എ അമേരിക്കയിലും കേരളത്തിലും പ്രശംസനീയമായ നിലയില്‍ സാമൂഹ്യ-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ആയിരത്തോളം വരുന്ന മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴില്‍ അണിചേര്‍ത്ത് സാമൂഹ്യസേവന പാതയിലേക്ക് നയിക്കുന്നതിന് വൈ.എം.എ നല്‍കുന്ന പങ്ക് ഏറെയാണ്.

കേരളത്തിലും വൈ.എം.എ വ്യത്യസ്തമായ നിരവധി കര്‍മ്മപദ്ധതികളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്. നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മണം, പഠനസഹായം, കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായം, ആദിവാസികളുടെ ക്ഷേമ പദ്ധതികള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ വൈ.എം.എ ജന്മനാട്ടില്‍ നടത്തിക്കഴിഞ്ഞു.

ക്രിസ്മസ് ആഘോഷത്തിനൊപ്പം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍കൂടി "വൈ.എം.എ ഫാമലി നൈറ്റ് 2016' എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നു. സിനിമാതാരം മന്യ ആയിരിക്കും ഫാമിലി നൈറ്റിലെ മുഖ്യാതിഥി. ശാലിനി രാജേന്ദ്രനും, ജെംസണ്‍ കുര്യാക്കോസും നയിക്കുന്ന ഗാനമേള, നാട്യമുദ്രയുടെ നൃത്തനൃത്യങ്ങള്‍, ഫെയ്‌സ് പെന്റിംഗിന്റെ വിചിത്രവിശേഷം ഇവയെല്ലാം ഡിസംബര്‍ 18-ന് വൈകിട്ട് 5 മണിക്ക് നടത്തുന്ന ഫാമിലി നൈറ്റിനു മിഴിവേകും.

പ്രസിഡന്റ് ഷോബി ഐസക്, സെക്രട്ടറി ബെന്‍ കൊച്ചീക്കാരന്‍, ട്രഷറര്‍ സുരേഷ് നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വൈ.എം.എ വൈ.എം.എ ഫാമിലി നൈറ്റ് 2016 നടക്കുക. ബാബു കൃഷ്ണകല അറിയിച്ചതാണിത്.
Join WhatsApp News
Vayanakkaran 2016-12-05 08:52:26
You only got a cine actress as your chief guest? Did you try for any learned, matured, cultured person as your guest. Stop this type of star worship.
mallu 2016-12-05 09:23:38
ഗ്രൂപ്പ് ഫോാട്ടോക്ക് പോസ് ചെയ്യുമ്പോള്‍ അടുത്തു നില്‍ക്കുന്ന സ്ത്രീയെ തൊടാമോ? എന്താണു ഇതില്‍ പരിധി വയ്‌കേണ്ടത്? പ്രസക്തമായ ഒരു ചര്‍ച്ച ഇക്കായത്തില്‍ ആവശ്യമുണ്ട്‌
Dr. Know 2016-12-05 09:48:35
പണ്ട് ട്രാൻസ്‌പോർട് ബസ്സിൽ കാട്ടികൊണ്ടിരുന്ന വൃത്തികേട് ഇതുവരേം നിറുത്താനായിട്ടല്ലേ മല്ലു? ഇനി വാരിയെല്ല് വല്ലതും ബാക്കിയുണ്ടോ?  എന്തായാലും ഒരു തെറാപ്പി സെക്ഷൻ സ്കേഡ്യൂൾ ചെയ്യുക

Observer 2016-12-05 12:02:48
Real deserving candidates are ignored and they are not our chief guests or keynote speaker or lamp lighter. But you will always see Movie stars, politicians, ordinary priests, high priests to inagurate, light up or to speak in our big functions. For Chotta (Small functions)functions, probably the deserving candidate may gey or may not get the chances. Also they will be kicked out, or they will be given notes saying time is up. Where as for any 3rd rated movie actress will be carried on your shoulders, touching opportunity, photo pausing opportunity. Then what not. Also myour dreams may materialise. Am I telling the truth, if note just read the news appearing for the next 6 months and see yourself.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക