Image

വിജിലന്‍സ് റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് വി.എസ്‌

Published on 17 February, 2012
വിജിലന്‍സ് റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് വി.എസ്‌
പാമോയില്‍ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് വ്യക്തമാക്കുന്ന നിരവധി രേഖകളുണ്ട്. എന്നാലും വിജിലന്‍സ് എസ്.പി കള്ളം പറയുന്നു. കേസ് തേഞ്ഞുമാഞ്ഞ് പോകുമെന്ന വ്യാമോഹം പകല്‍ക്കിനാവ് മാത്രമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

അതിനിടെ പാമോയില്‍ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എ അഹമ്മദ് തുടരണമെന്നായിരുന്നു ആഗ്രഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പാമോയില്‍ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിലൂടെ ബോധപൂര്‍വം നിയമവാഴ്ച അട്ടിമറിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കുകയല്ല, കേസ് തന്നെ ഇല്ലാതാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പരീക്ഷാകാലത്ത് പിറവം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിലും പിണറായി അതൃപ്തി രേഖപ്പെടുത്തി. വിദ്യാര്‍ഥികളുള്ള വീടുകളിലെല്ലാം ഇത് ബുദ്ധിമുട്ടുണ്ടാക്കും. തിരഞ്ഞെടുപ്പ് ഞായറാഴ്ചയായതിനാല്‍ വിശ്വാസികള്‍കൂടുതലുള്ള പിറവം മണ്ഡലത്തില്‍ വോട്ടര്‍മാരുടെ ബുദ്ധിമുട്ട് ഇരട്ടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക