Image

ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജിവെച്ചു

Published on 17 February, 2012
ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജിവെച്ചു
ബെര്‍ലിന്‍: സ്വകാര്യ സാമ്പത്തിക ഇടപാടുകള്‍ മറച്ചു വെയ്ക്കുകയും അതു പുറത്തുകൊണ്ടുവന്ന പത്രാധിപരെ ടെലഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജിവെച്ചു. പ്രസിഡന്റിന്റെ കൊട്ടാരമായ ബെല്‍വ്യൂവില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക പ്രസ് കോണ്‍ഫറന്‍സിലാണ് വുള്‍ഫ് രാജിക്കാര്യം അറിയിച്ചത്.

ലോവര്‍ സാക്‌സോണിയയുടെ മുഖ്യമന്ത്രി ആയിരിയ്ക്കുമ്പോള്‍ സുഹൃത്തായ വ്യവസായിയുടെ ഭാര്യയില്‍ നിന്നു വീടുവെയ്ക്കാന്‍ വായ്പ വാങ്ങിയതും കാര്‍ നിര്‍മ്മാതാക്കളായ വോള്‍ക്ക്‌സ് വാഗന്‍ കമ്പനിയില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് കാര്‍ വാങ്ങിയതുമാണ് മുഖ്യ ആരോപണങ്ങള്‍. ഇതേ തുടര്‍ന്ന് കോടതിയില്‍ ഹര്‍ജി നല്‍കുകയും കോടതി അന്വേഷണ കമ്മീഷനെ നിയമിയ്ക്കുകയും ചെയ്തു. പ്രസിഡന്റ് പലതവണ രാജ്യത്തോടായി മാപ്പ് ചോദിയ്ക്കുകയും ചെയ്തിരുന്നു.

ക്രിസ്റ്റിയാന്‍ വൂള്‍ഫിനെതിരെ നിയമ നടപടികള്‍ നടത്താനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ കമ്മിഷന്‍ അംഗമായ ഹാനോവറിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് ഇദ്ദേഹം രാജി പ്രഖ്യാപിച്ചത്. താന്‍ നിരപരാധിയാണെന്ന് രാജിപ്രഖ്യാപിച്ചു കൊണ്ട് വൂള്‍ഫ് വ്യക്തമാക്കി.
ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റിയാന്‍ വൂള്‍ഫ് രാജിവെച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക