Image

കേന്ദ്രസംസ്ഥാന ബന്ധത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് വിഷം കലര്‍ത്തിയെന്ന് ബിജെപി

Published on 01 December, 2016
കേന്ദ്രസംസ്ഥാന ബന്ധത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് വിഷം കലര്‍ത്തിയെന്ന് ബിജെപി
കേന്ദ്രസംസ്ഥാന ബന്ധത്തില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് വിഷം കലര്‍ത്തിയെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ.ആര്‍.പത്മകുമാര്‍ .ുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ് അംഗീകരിച്ച നടപടി ആയതു കൊണ്ട് അതിനെ എതിര്‍ത്ത് പിണറായി വിജയനെ ഇകഴ്ത്താനുള്ള നീക്കമാണ് ഇതിന് പിന്നില്‍.

മറ്റ് സംസ്ഥാനങ്ങളെല്ലാം നോട്ട് നിരോധനം മൂലമുണ്ടായ പ്രതിസന്ധി ലഘൂകരിക്കാന്‍ നടപടി സ്വീകരിച്ചപ്പോള്‍ കേരളത്തില്‍ അത് ആളിക്കത്തിക്കാനാണ് തോമസ് ഐസക് ശ്രമിച്ചത്. കേന്ദ്ര നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സഹകരണ ബാങ്കുകളില്‍ കെവൈസി ഏര്‍പ്പെടുത്താമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. പിന്നെ എന്തിനാണ് ഹര്‍ത്താല്‍ നടത്തി ജനജീവിതം ദുരിതത്തിലാക്കിയതെന്ന് സിപിഎം വിശദീകരിക്കണം. 
Join WhatsApp News
keraleeyan 2016-12-01 06:30:38
ഏതു വിഷമാണു മാഷേ ഉപയോഗിച്ചത്? കേരളീയര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘമായി ആര്‍.എസ്.എസു. ബി.ജെ.പിയും മാറിയിട്ടുണ്ട്. അവരെ ജനം നേരിടണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക