Image

മലങ്കര ഓര്‍ത്തഡോക്‌സ്‌ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി ഡാളസ്സില്‍ സമാപിച്ചു

അനില്‍ മാത്യു ആശാരിയത്ത്‌ Published on 17 February, 2012
മലങ്കര ഓര്‍ത്തഡോക്‌സ്‌ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി ഡാളസ്സില്‍ സമാപിച്ചു
ഡാളസ്സ്‌ (ടെക്‌സാസ്‌): മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പ്രമുഖ ഭദ്രാസനങ്ങളിലൊന്നായ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ മൂന്നാമത്‌ ഭദ്രാസന അസംബ്ലിയും വൈദീക കോണ്‍ഫറന്‍സും ഡാളസ്സില്‍ വിജയകരമായി സമാപിച്ചു.

ഫെബ്രുവരി 9 മുതല്‍ 11 വരെ ഗാര്‍ലന്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ നടന്ന ഭദ്രാസന സമ്മേളനത്തിനു സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പൊലീത്താ നേതൃത്വം നല്‍കി.

ഫെബ്രുവരി 9 ാം തീയ്യതി വ്യാഴാഴ്‌ച ഭദ്രാസന വൈദീക സെക്രട്ടറി റവ.ഫാ. റെജി മാത|വിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച ഭദ്രാസന വൈദീക കോണ്‍ഫറന്‍സ്‌ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്താ ഉത്‌ഘാടനം ചെയ്‌തു. ഭദ്രാസന വൈദീക കോണ്‍ഫറന്‍സില്‍ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നിരവധി വൈദീകര്‍ പങ്കെടുത്തു.

ഫെബ്രുവരി 10ന്‌ വെള്ളിയാഴ്‌ച രാവിലെ വൈദീകരുടെ മീറ്റിങ്ങും അതിനു ശേഷം ഉച്ചകഴിഞ്ഞ്‌ ഭദ്രാസന അസ്സംബ്ലിയും നടന്നു ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇടവക പ്രതിനിധികള്‍ പങ്കെടുത്ത അസ്സംബ്ലിയില്‍ 2011-ലെ ഭദ്രാസന വാര്‍ഷിക റിപ്പോര്‍ട്ട്‌ ഭദ്രാസന സെക്രട്ടറി റവ. ഫാ. തമ്പാന്‍ വര്‍ഗീസ്‌ അവതരിപ്പിച്ചു

ഫെബ്രുവരി 11ന്‌ ശനിയാഴ്‌ച രാവിലെ ഭദ്രാസന അസംബ്ലിയിലേക്കും മലങ്കര അസോസിയേഷനിലേക്കും വിവിധ ഇടവകകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധികളുടെ സംയുക്ത സമ്മേളനം ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടത്തി.

തുടര്‍ന്ന്‌ ചേര്‍ന്ന ഭദ്രാസന പൊതുയോഗത്തില്‍ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ മലങ്കര സഭാ മാനേജിംഗ്‌ കമ്മിറ്റി നോമിനികളായി റവ.ഫാ.രാജു എം.ദാനിയേല്‍ (ഡാളസ്സ്‌), പുലിക്കോട്ടില്‍ ഐ. ജോയി (അറ്റ്‌ലാന്റാ), തോമസ്‌ രാജന്‍ (ഡാളസ്സ്‌), എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്‌ടു വൈദീകരും അഞ്ച്‌ അല്‍മായരുമാണ്‌ മത്സര രംഗത്ത്‌ ഉണ്‌ടായിരുന്നത്‌

ഭദ്രാസന അസംബ്ലിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഭദ്രാസന സെക്രട്ടറിയായി റവ.ഫാ.ജോയി പൈങ്ങോലിയും ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായി റവ.ഫാ.ശ്ലോമ്മോ ഐസക്ക്‌ ജോര്‍ജ്ജ്‌ , റവ.ഫാ. മാത}സ്‌ ജോര്‍ജ്ജ്‌ , ചാര്‍ളി വര്‍ഗീസ്‌ പടനിലം, എല്‍സണ്‍ സാമുവേല്‍, ജോര്‍ജ്ജ്‌ ഗീവര്‍ഗീസ്‌, ജെയ്‌സണ്‍ വര്‍ഗീസ്‌ എന്നിവരും ഭദ്രാസന ഓഡിറ്ററായി കോശി അലക്‌സാണ്‌ടറും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പില്‍ കുരുവിള വര്‍ഗീസായിരുന്നു മുഖ്യവരണാധികാരി.

സൗത്ത്‌വെസ്‌റ്റ്‌ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട പ്രസ്‌തുത സമ്മേളനത്തില്‍ അമേരിക്കയിലെയും കാനഡയിലെയും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നിരവധി വൈദീകരും ഭദ്രാസന പ്രതിനിധികളും പങ്കെടുത്തു.

സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസനം രൂപപ്പെട്ടതിനു ശേഷം ഡാളസ്സില്‍ വെച്ച്‌ നടത്തപ്പെടുന്ന പ്രഥമ ഭദ്രാസന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്‌ടി റവ.ഫാ.തമ്പാന്‍ വര്‍ക്ഷീസ്‌ ചെയര്‍മാനായും റവ.ഫാ.രാജു എം.ദാനിയേല്‍ ജനറല്‍ കണ്‍വീനറായും കണ്‍വീനര്‍മാരായി റവ.ഫാ. റെജി മാത|, റവ.ഫാ.ജോണ്‍ കുന്നത്തുശ്ശേരില്‍, റവ.ഫാ. സി. ജി. തോമസ്‌, റവ.ഫാ.രാജേഷ്‌ കെ. ജോണ്‍, റവ.ഫാ.മാത| അലക്‌സാണ്‌ടര്‍,

റവ.ഫാ.ബിനു മാത}സ്‌, റവ.ഫാ. ജോഷ്വാ ജോര്‍ജ്ജ്‌ എന്നിവരും കോകണ്‍വീനര്‍മാരായി ഇടവക പ്രതിനിധികളും ഉള്‍പ്പെട്ട വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചിരുന്നു
മലങ്കര ഓര്‍ത്തഡോക്‌സ്‌ സൗത്ത്‌വെസ്‌റ്റ്‌ അമേരിക്കന്‍ ഭദ്രാസന അസംബ്ലി ഡാളസ്സില്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക