Image

തൃപ്പൂണിത്തുറയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അനാശാസ്യകേന്ദ്രം; അഞ്ചു പേര്‍ പിടിയില്‍

Published on 16 February, 2012
തൃപ്പൂണിത്തുറയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ അനാശാസ്യകേന്ദ്രം; അഞ്ചു പേര്‍ പിടിയില്‍
കൊച്ചി: തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ അനാശാസ്യകേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. അനാശാസ്യകേന്ദ്രം നടത്തിയിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനടക്കം അഞ്ചുപേരെ അറസ്റ്റു ചെയ്തു. രണ്ടു സ്ത്രീകളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. വീട് വാടകയ്്‌ക്കെടുത്തായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്.

കേന്ദ്രം നടത്തിപ്പുകാരന്‍ കരിങ്ങാച്ചിറയില്‍ വാടകയ്ക്ക് താമസിക്കുന്ന കാക്കനാട് വാഴക്കാല തെക്ക് കണേ്ടപ്പാടത്ത് വാസു (48) പറവൂര്‍ സ്വദേശിനികളായ മോളി, സിന്ധു, ഇടപാടുകാരായ മൂവാറ്റുപുഴ സ്വദേശികളായ ജെയിംസ് (40), പോള്‍സണ്‍ (38) എന്നിവരെയാണ് തൃപ്പൂണിത്തുറ സി.ഐ. ബൈജു എം. പൗലോസിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റുചെയ്തത്. വാസു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. കുടുംബസമേതം താമസിക്കാനെന്ന് പറഞ്ഞ് വീട് വാടകയ്‌ക്കെടുത്തത് വാസുവായിരുന്നു. രണ്ടുമാസമായി കരിങ്ങാച്ചിറ ചങ്ങംപുത ഭാഗത്തായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഇവിടെ പോലീസ് റെയ്ഡ് നടത്തുമ്പോള്‍ വാസുവിന്റെ മൊബൈല്‍ ഫോണിലേക്ക് ഏജന്റുമാരുടെയും ഇടപാടുകാരുടെയും വിളികള്‍ വന്നുകൊണ്ടിരുന്നതായും പോലീസ് പറഞ്ഞു. 

ഇവിടെ അസമയങ്ങളില്‍ പലരും വരുന്നതുകണ്ട് ഇതേക്കുറിച്ച് പരിസരവാസികള്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്കുമാറിന് രഹസ്യവിവരം നല്‍കിയിരുന്നു. തുടര്‍ന്ന് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ ഗോപാലകൃഷ്ണപിള്ള, തൃക്കാക്കര അസി. കമ്മീഷണര്‍ അലക്‌സ് കെ. ജോണ്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. തൃപ്പൂണിത്തുറ എസ്‌ഐ പി.ആര്‍. സന്തോഷ്, എഎസ്‌ഐമാരായ രാജുനോഹ, ഒ.വി. പൗലോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുരേഷ്, മധു, എന്‍.ഐ. റഫീഖ്, ജോസി, ആന്റണി എന്നിവരും റെയ്ഡിനുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക