Image

ലാദന്റെ ഭാര്യയെ വിട്ടുകിട്ടാന്‍ ഹര്‍ജി പാക്ക് സുപ്രീംകോടതിയില്‍

Published on 16 February, 2012
ലാദന്റെ ഭാര്യയെ വിട്ടുകിട്ടാന്‍ ഹര്‍ജി പാക്ക് സുപ്രീംകോടതിയില്‍
ലണ്ടന്‍: ഉസാമ ബിന്‍ ലാദന്റെ യെമന്‍കാരിയായ ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അമാല്‍ അഹമ്മദ് അല്‍ സദായ്ക്ക് വേണ്ടി സഹോദരനാണ് കേസ് ഫയല്‍ ചെയ്തത്. അമാലും അഞ്ച് കുട്ടികളും പാക്കിസ്ഥാനില്‍ മാനസികപീഡനം അനുഭവിക്കുകയാണെന്നും കുട്ടികള്‍ക്കു വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ലാദനെ വധിച്ച ആക്രമണത്തില്‍ അമാലിനും പരുക്കേറ്റിരുന്നു. പക്ഷേ, ശരിയായ ചികിത്സ നല്‍കിയില്ല. മേയ് 2ന് നടത്തിയ റെയ്ഡില്‍ അമാലിനെയും കുട്ടികളെയും പാക്കിസ്ഥാന്‍ പൊലീസ് രഹസ്യമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. മുപ്പത്തിയൊന്നുകാരിയായ അമാല്‍ 2000 ലാണ് ബിന്‍ലാദനെ വിവാഹം കഴിക്കുന്നത്. ആദ്യത്തെ കുട്ടി സഫിയയ്ക്ക് 12 വയസ്സുണ്ട്. മറ്റു കുട്ടികള്‍ 3-8 വയസ്സിനിടയിലുള്ളവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക