Image

വെടിവെച്ചു കൊല്ലാന്‍ മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം:ജോയ് മാത്യു

Published on 25 November, 2016
വെടിവെച്ചു കൊല്ലാന്‍ മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ് എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം:ജോയ് മാത്യു
തിരുവനന്തപുരം: നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ജോയ് മാത്യു. 

 താന്‍ ഒരു മാവോയിസ്റ്റല്ലെന്നും എന്നാല്‍ നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ സംശയത്തോടെയാണ് കാണുന്നതെന്നും ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 

 വെടിവെച്ചു കൊല്ലാന്‍ മാത്രം മാവോയിസ്റ്റുകള്‍ ചെയ്ത തെറ്റ് എന്താണെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ബാധ്യസ്ഥനല്ലേ എന്നും ജോയ് മാത്യു ചോദിക്കുന്നു. 

മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിനെ സംശയത്തോടെ കാണാന്‍ ഇടതുപക്ഷമോ വലതുപക്ഷമോ ആകേണ്ട ആവശ്യമില്ല, മനുഷ്യപക്ഷമായാല്‍ മതിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

 പൂര്‍ണരൂപം

ഞാനൊരു മാവോയിസ്റ്റ് അല്ല, എങ്കിലും പോലീസ് ഏറ്റുമുട്ടലിനെ സംശയത്തോടെ കാണുന്നവനാണ്. അതിന് ഇടത് വലത് പക്ഷങ്ങള്‍ വേണമെന്നില്ല. മനുഷ്യ പക്ഷമായാല്‍ മതി. പോലീസ് ഏറ്റുമുട്ടലുകള്‍ എന്നത് പോലീസ് കെട്ടിച്ചമക്കുന്ന വ്യാജ വാര്‍ത്തയാണെന്നതിന് ഉദാഹരണങ്ങള്‍ നിരവധി. കമ്മ്യൂണിസ്റ്റ് നേതാവ് വര്‍ഗ്ഗീസിനെ വെടിവെച്ചു കൊന്നതാണെന്ന സത്യം രാമചന്ദ്രന്‍ പോലീസിന്റെ പിന്നീടുള്ള കുറ്റസമ്മതത്തിലൂടെ നാം അറിഞ്ഞതാണല്ലോ.

ക്വട്ടേഷന്‍ സംഘങ്ങള്‍ പട്ടാപ്പകല്‍ രക്തചൊരിച്ചില്‍ നടത്തുേമ്പാള്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മനുഷ്യരെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുബോള്‍
മതഭ്രാന്തന്മാര്‍ മനുഷ്യരുടെ കൈപ്പത്തികള്‍ വെട്ടിമാറ്റുേമ്പാള്‍ ഈ പോലീസ് എവിടെയായിരുന്നു? വെടിവെച്ചു കൊല്ലാന്‍ മാത്രം എന്തായിരുന്നു മാവോയിസ്റ്റുകള്‍ ചെയ്ത കുറ്റങ്ങള്‍ എന്ന് അഭ്യന്തരം കൂടി വഹിക്കുന്ന മുഖ്യമന്ത്രി ജനങ്ങളോട് പറയാന്‍ ബാധ്യസ്ഥനല്ലേ.
Join WhatsApp News
A.C.George 2016-11-25 10:45:31
This case I agree with Joy Mathew and my humble support to Joy Mathew. I know my my support means nothing. But I have to support the poor victims. Remember I am not a maoist.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക