Image

ഇന്ത്യന്‍ കറന്‍സി നിരോധനം: ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ സമാധാന റാലി

മൊയ്തീന്‍ പുത്തന്‍ചിറ Published on 23 November, 2016
ഇന്ത്യന്‍ കറന്‍സി നിരോധനം: ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ സമാധാന റാലി
ന്യൂയോര്‍ക്ക്: 500, 1000 നോട്ടുകളുടെ നിരോധനത്തിലൂടെ ഇന്ത്യയിലെ സാധാരണ ജനങ്ങളെ ദുരിതജീവിതത്തിലേക്ക് തള്ളിവിടുകയും, പ്രവാസികളുടെ കൈവശമുള്ള കറന്‍സികളുടെ മൂല്യമില്ലാതാക്കുകയും ചെയ്ത ബി.ജെ.പി. സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിനു മുന്‍പില്‍ സമാധാന റാലി സംഘടിപ്പിക്കുന്നു.

ഒറ്റ രാത്രികൊണ്ട് 500, 1000 നോട്ടുകളുടെ നിരോധനം പ്രവാസികളേയും കാര്യമായി ബാധിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം ഇന്ത്യാ ഗവണ്മെന്റിനെ അറിയിക്കാനും, തീരുമാനത്തെക്കുറിച്ച് പുനര്‍ചിന്തനം നടത്താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമര്‍പ്പിക്കാനുമാണ് ഇങ്ങനെയൊരു റാലി നടത്തുന്നതെന്ന് ന്യൂയോര്‍ക്കില്‍ നിന്ന് യു.എ. നസീര്‍ അറിയിച്ചു.

കള്ളപ്പണം തടയാനാണെന്ന പേരില്‍ നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ സാധാരണ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിനു പുറമേ, പ്രവാസികളുടെ കൈവശമുള്ള ഇന്ത്യന്‍ കറന്‍സികളുടെ മൂല്യം ഇല്ലാതാകുന്നത് അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്ന് നസീര്‍ പറഞ്ഞു.

ഏകദേശം അഞ്ച് ലക്ഷത്തോളം പ്രവാസികള്‍ ന്യൂയോര്‍ക്ക് െ്രെടസ്‌റ്റേറ്റ് ഏരിയയില്‍ തന്നെയുണ്ട്. ലോകവ്യാപകമായി അഞ്ച് മില്യണ്‍ പ്രവാസികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഓരോരുത്തരും ഇന്ത്യയില്‍ നിന്ന് വരുമ്പോള്‍ 5000 രൂപയെങ്കിലും കൈവശം വെച്ചിട്ടുണ്ടാകും. അങ്ങനെ വരുമ്പോള്‍ 250 കോടി രൂപയോളം െ്രെടസ്‌റ്റേറ്റ് ഏരിയായിലെ പ്രവാസികളുടെ കൈവശവും, 25000 കോടി രൂപ ലോകവ്യാപകമായുള്ള പ്രവാസികളുടെ കൈവശവുമുണ്ടാകുമെന്ന് കണക്കു കൂട്ടുന്നു. ഈ പണമെല്ലാം മാറ്റിയെടുക്കാന്‍ അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ വഴിയോ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയോ സൗകര്യമൊരുക്കണമെന്നാണ് സംഘാടകര്‍ ആവശ്യപ്പെടുന്നത്. അങ്ങനെ മാറ്റിയെടുക്കാന്‍ സൗകര്യപ്പെടാത്ത പ്രവാസികള്‍ക്ക് അഞ്ച് വര്‍ഷത്തെ സാവകാശം കൊടുക്കണമെന്നും നിവേദനത്തില്‍ പറയുന്നുണ്ട്. അതല്ലാത്ത പക്ഷം ഈ പുതിയ പരിഷ്ക്കാരങ്ങള്‍ ഭാവിയില്‍ പ്രവാസികള്‍ക്ക് ഏറെ ദോഷകരമായിത്തീരുമെന്നും സംഘാടകര്‍ അഭിപ്രായപ്പെട്ടു.

പ്രവാസികളുടെ കൈവശമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിയമപരമായിത്തന്നെ, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാനിച്ചുകൊണ്ടുതന്നെ, മാറ്റിയെടുക്കാനുള്ള നിയമഭേദഗതി വരുത്തുന്നതിനുപകരം "തുഗ്ലക്ക് പരിഷ്ക്കാരങ്ങള്‍"ക്ക് സമാനമായ രീതി അടിച്ചേല്പിക്കരുതെന്നാണ് റാലിയുടെ സംഘാടകര്‍ ആവശ്യപ്പെടുന്നത്.

നവംബര്‍ 27 ഞായറാഴ്ച ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ (3 ഈസ്റ്റ് 64 സ്ട്രീറ്റ്, ന്യൂയോര്‍ക്ക്) ഐ.എന്‍.ഒ.സി. മുന്‍ പ്രസിഡന്റ് ജുനേദ് ഖ്വാസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമാധാന റാലിയില്‍ മേല്പറഞ്ഞ ആവശ്യങ്ങളുന്നയിക്കുകയും അതോടൊപ്പം ഇന്ത്യാ ഗവണ്മെന്റിനുള്ള നിവേദനം കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്യും.

ഈ റാലിയില്‍ പങ്കെടുക്കാനും പ്രവാസികളുടെ ന്യായമായ അവകാശം നേടിയെടുക്കാന്‍ സഹകരിക്കണമെന്നും എല്ലാ പ്രവാസികളോടും സംഘാടകര്‍ ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജുനേദ് ഖ്വാസി 646 286 9728.
Join WhatsApp News
Aniyankunju 2016-11-23 19:06:31
Totally unwanted protest! No merit at all! Rs 5000 is $76. Who wants to spend time and money for protest? The fact is majority of Indian expatriates in the US do not possess Indian currency. Those who do, have the option of handing them to someone making a trip to India. By the way, why do want to call it a "Peace Rally". Please find some other real issues to fight for!
A.C.George 2016-11-23 19:47:18
Aniankunju Sir,. There is merit for the rally. Please completly read the article above. They are3 doing the rally for all pravasis, not for one person or not just for small amount like Reupees 5000, you pointed out. Some pravasis may have more in their hands, some may have less. Remember there are millions of pravasis and putting alltogether how huch the prasis are loosing? Imagine, It is just common sense and arithametic. Also this is a matter of principle. If they do any reform in India, they also have to give the same feasibe convenience to pravasis also. For each and every thing they cannot ignore or cheat pravasis. So, 100 percent I support the rally. If you have time and patience go for it and support them. All the best for UA Nazir and team.
മൊയ്തീന്‍ പുത്തന്‍‌ചിറ 2016-11-23 20:52:19
"സമാധാന റാലി" എന്ന് മനഃപ്പൂര്‍‌വ്വം എഴുതിയതാണ്. "പ്രതിഷേധമറിയിക്കാന്‍ സമാധാനമായ റാലി" യാണ് സംഘടിപ്പിക്കുന്നത്. "പ്രതിഷേധ റാലി" അല്ലെങ്കില്‍ "പ്രകടനം" എന്നു കേള്‍ക്കുമ്പോള്‍ സാധാരണ ഇന്ത്യക്കാര്‍ക്ക് തോന്നുന്ന ഒരു പ്രവണതയാണ് "കീജയ്" വിളി. പിന്നെ അട്ടഹാസവും ബഹളവും. ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്‍പില്‍ അങ്ങനെയൊരു കോലാഹലം സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് സംഘാടകര്‍ "Peaceful Rally" എന്ന് പ്രത്യേകം അറിയിച്ചത്. ഈ റാലി സംഘടിപ്പിക്കുന്നവരുടെ പേരുകള്‍ ഫ്ലയറില്‍ കൊടുത്തിട്ടുണ്ട്. അവര്‍ ആരേയും നിര്‍ബ്ബന്ധിച്ച് റാലിയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നില്ല.  ഇന്ത്യാ ഗവണ്മെന്റിന് നിവേദനം സമര്‍പ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ആ നിവേദനത്തില്‍ എന്തെല്ലാമാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അറിയണമെങ്കില്‍ അടുത്ത വാര്‍ത്ത വരുന്നതുവരെ കാത്തിരിക്കുക. പിന്നെ ഓരോരുത്തരുടേയും കൈയ്യില്‍ എത്ര ഇന്ത്യന്‍ രൂപ ഉണ്ടെന്ന് എണ്ണി നോക്കിയിട്ടല്ല ഈ റിപ്പോര്‍ട്ട് എഴുതിയത്. ഒരു ഏകദേശ കണക്കാണ്. എന്റെ കൈയ്യിലുണ്ട് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നൂറിന്റേയുമൊക്കെയായി ഏകദേശം 7000 രൂപയോളം. അതില്‍ കൂടുതല്‍ മറ്റുള്ളവരിലും കാണും. അതൊന്നും ബ്ലാക്ക് മണിയല്ല. നാട്ടില്‍ നിന്ന് പോരുമ്പോള്‍ കൈവശം വെക്കുന്നതാണ്. അമേരിക്കയില്‍ അവ ചിലവാക്കാന്‍ കഴിയില്ലെങ്കിലും അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ എയര്‍പോര്‍ട്ടിലെ മണി എക്സ്ചേഞ്ച് കൗണ്ടറുകള്‍ക്കു മുന്‍പില്‍ ക്യൂ നില്‍ക്കാതെ അവിടത്തെ ആവശ്യങ്ങള്‍ നിറവേറ്റാനുപകരിക്കും. ആ ഇന്ത്യന്‍ രൂപ കോണ്‍സുലേറ്റ്/എംബസി വഴി മാറാനോ ഇന്ത്യന്‍ ബാങ്കുകള്‍ വഴി മാറാനോ സാധിച്ചാല്‍ അതല്ലേ കൂടുതല്‍ നല്ലത്? അങ്ങനെ മാറണമെങ്കില്‍ ഇന്ത്യാ ഗവണ്മെന്റിന്റെ അനുമതി വേണം. ആ അനുമതി ലഭ്യമാക്കാനാണ് ഈ റാലിയും നിവേദനം സമര്‍പ്പിക്കലും. അല്ലാതെ പ്രകോപനപരമായ വാര്‍ത്ത സൃഷ്ടിക്കാനല്ല.  അയല്‍ക്കാരും, നാട്ടുകാരും, നാട്ടില്‍ പോകുന്നതു നോക്കിയിരുന്ന് അവര്‍ വശം ഇന്ത്യന്‍ കറന്‍സി കൊടുത്തുവിട്ട് മാറ്റിയെടുക്കുന്നത് എത്രമാത്രം പ്രായോഗികമാകുമെന്ന് ചിന്തിക്കുന്നതും നന്ന്.
 
Uthaman 2016-11-23 20:56:47
പ്രിയ എഴുത്തുകാരെ | നിങ്ങൾ അമേരിക്കൻ പൗരന്മാരെങ്കിൽ വിദേശ കറന്സിയാണ് നിങ്ങളുടെ കൈയിൽ ഉള്ളത്. നിന്നെയൊക്കെ പിടിച്ചു അകത്തിടുമെന്നു പറഞ്ഞത് കൊണ്ടാണ് ട്രംപ് ജയിച്ചത് .സ്വന്ത മക്കളെ വഴിയാധാരമാക്കി പാരമ്പര്യോം പറഞ്ഞിരിക്കുന്ന  വിഡ്ഢികളെ | അമേരിക്കയിൽ മലയാളീ പ്രാവാസിയല്ല. വോട്ട് ചെയ്യാൻ സിറ്റിസൺ ...തെമ്മാടിത്തരത്തിനു പ്രവാസി ..ഇതാണ്‌ ഇരുതല മൂരികൾ. 
വ്യാജൻ 2016-11-23 21:01:59
ഒരു പണിയും ഇല്ലാതെ ഞങ്ങൾ 
കറങ്ങി നടക്കുന്നു ചേട്ടാ 
എന്നാൽ പിന്നെ സമാധാന 
റാലി തന്നെ ഇരിക്കട്ടെ 
വീട്ടിലില്ല സമാധാനം 
നാട്ടിലില്ല സമാധാനം 
പ്രതികരണ കോളത്തിലും 
സമാധാനം ഇല്ല 
സമാധാനമില്ലാത്ത ഞങ്ങളൊക്കെ 
ഒത്തുകൂടി ഒരു സമാധാന
റാലി എങ്കിലും നടത്തിടട്ടെ 
സമാധാനമായി ജീവിക്കാനെങ്കിലും 
വിട്ടുകൂടെ പ്രതികരിക്കാതെ 
ഉറക്കെ ഒന്ന് തുമ്മിപോയാൽ 
അപ്പഴേ വിമർശനം 
ഇതെന്തു ലോകം കടവുളേ നീ 
കാപ്പാക്കണം എല്ലായിപ്പോഴും 
നാട്ടിൽ പോയി വസ്തുവക 
വിറ്റു കാശ് ചാക്കിലാക്കി 
കുഴിച്ചിട്ട വേന്ദ്രന്മാരെ എൻ ആറി 
നിന്റെ കാശ് പോയത് തന്നെ 
വെറുതെ ഇരുന്നു മോങ്ങിടാതെ 
സമാധാന റാലിയിൽ പോയി 
ചേർന്നീടു നീ 
മോദി പണ്ട് വന്ന നാളിൽ 
ചീലയിൽ വച്ച് നടന്നോന്മാർ 
കടിക്കുന്നു കടിക്കുന്നു 
എന്ന് പറഞ്ഞിട്ടെന്തു കാര്യം 
പോയത് പോയി ഇനി അത് 
തിരിച്ചുവരികയില്ല 
ഗോപി വരച്ചിരുന്നു കൊള്ളൂ .

anti-Modi 2016-11-24 07:21:16
വിമാനത്തില്‍ പുട്ടടിച്ച് കറങ്ങി നടക്കുന മോഡിക്ക് ജനത്തിന്റെ വേദനയൊന്നും അറിയില്ല. നോട്ട് പിന്‍ വലിച്ചതു കൊണ്ട് എങ്ങനെ കള്ളപ്പണം തടയുമെന്നാ പറയുന്നത്?
ബാങ്കില്‍ കിടക്കുന്ന സ്വന്തം പണം വാങ്ങാന്‍ ഭിക്ഷക്കാരനെപ്പോലെ നില്‍ക്കുന്ന ഇന്ത്യന്‍ പൗരന്റെ ഗതികേട്. എന്നാലോ. 2000 ഉലുവ തരും. എന്റെ പണം എന്റെ സൗകര്യം പോലെ പിന്‍ വലിക്കും, ചെലവിടും. വര്‍ഗീയവാദികള്‍ക്ക് അതിലെന്തു കാര്യം?
vargeeya vaadi 2016-11-24 07:37:49
കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു കൊലപാതകം അടുത്ത ദിവസം മലപ്പുറത്തെ കൊടിഞ്ഞി എന്ന കുഗ്രാമത്തില്‍ നടന്നു. സംഭവം വര്‍ഗീയമായതു കൊണ്ട് കേരള മാധ്യമങ്ങള്‍ മിണ്ടൂന്നില്ല. സംഭവം ഇതാണ്. ഹിന്ദു കുടുംബത്തില്‍ നിന്ന് (ഉയര്‍ന്ന ജാതിക്കാര്‍ അല്ല) ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് മുസ്ലിമായി മതം മാറി. ഭാര്യയും മക്കളും മുസ്ലിംകളായി. അയാളുടെ വീട്ടിലെ മറ്റുള്ളവര്‍ ഹിന്ദുക്കള്‍ തന്നെ. അവര്‍ക്ക് അയാളുടെ മതം മാറ്റത്തില്‍ പ്രശ്‌നമില്ല താനും.
നാട്ടില്‍ വന്ന യുവാവ് അതിരാവിലെ ഭാര്യയുടെ ബന്ധുക്കളെ റയില്വേ സ്റ്റേഷനില്‍ നിന്നു കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ടു. അയാള്‍ പൊകുന്ന വിവരം ഉറ്റ ബന്ധുക്കളിലാരോ ചോര്‍ത്തിക്കൊടുത്തിരിക്കണം.
അതിരാവിലെ തന്നെ സര്‍ജിക്കല്‍ സ്‌ട്രെക്ക് നടത്തി കൊലയാളി സംഘം മടങ്ങി. അവര്‍ നാട്ടുകാരല്ലെന്നുറപ്പ്. പുറത്തു നിന്നു സജ്ജരായി വന്നവര്‍. ഒരു കൊലയാളി സംഘം റെഡി എന്നര്‍ഥം.
ഇവിടെ പല ചോദ്യങ്ങളുണ്ട്. യുവാവ് മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം. അതിനയാള്‍ക്ക് അവകാശമില്ലേ? എല്ലാ വിശ്വാസവും ദൈവത്തിലേക്കു നയിക്കുന്നു എന്നു പറയുന്നവര്‍ തന്നെ ആകുമല്ലൊ ഈ കൊലക്കു പിന്നില്‍. അവര്‍ എന്തു നേടി? അവരുടെ മതമോ ദൈവമോ എന്തു നേടി?
ഇനി മതം മാറുന്നവരെ പേടിപ്പിക്കാനാണിതെന്നു പറഞ്ഞാല്‍, ഒരു പരിഷ്‌ക്രുത സമൂഹത്തിനു ഇത്തരം പ്രാക്രുതമായ നിഷ്ടൂരത അംഗീകരിക്കാനാവുമോ?
ത്രുശൂരില്‍ ഏതാനും വര്‍ഷം മുന്‍പ് ഒരു കത്തോലിക്ക വൈദികനെ വെട്ടിക്കൊന്നു. ഒരാളെ പിടികൂടി. കൂടുതല്‍ അന്വേഷിച്ചാല്‍ മത സൗഹാര്‍ദം തകരുമെന്ന ന്യായം അന്നു കേട്ടു.
ഇവിടെയും അതു തന്നെ സംഭവിക്കുമായിരിക്കും. പ്രബുദ്ധ കേരളത്തിലാണിതുണ്ടായത്. മതം മാറ്റം എന്തോ ഭയങ്കര സംഭവം ആണെന്നാണു ആര്‍.എസ്.എസും മറ്റും പഠിപ്പിക്കുന്നത്. അല്ല. അതു വെറും നുണയാണു. അമേരിക്കയിലും മറ്റും വന്ന് ഇഷ്ടം പോലെ മതം മാറ്റം നടത്തുന്നവരണു ഈ നുണ പ്രചരിപ്പിക്കുന്നത്.
ഇത്തരം നീച ശക്തികളെ പ്രോത്സാഹിപ്പിക്കുന്നവരെ അമേരിക്കയില്‍ ഒറ്റപ്പെടുത്തണം.
Tom Tom 2016-11-24 09:54:17

റിസേർവ് ബാങ്കിന്റെ നിയമങ്ങൾ ഒക്കെ ഒന്ന് അറിഞ്ഞിട്ടു വേണ്ടേ ഈ പണിക്കൊക്കെ ഇറങ്ങി  തിരിക്കാൻ..... ഈ നിയമങ്ങൾ ഇന്നും ഇന്നലെയും ഉള്ളതല്ല.... മോഡി സർക്കാർ കൊണ്ടുവന്നതും അല്ല....റാലിക്കു പോകുന്നതിനു മുൻപ് ഒന്ന് വായിച്ചയാൾ അത്രയും വിവരം കിട്ടുമായിരിക്കും,,,, 


18. While coming into India how much Indian currency can be brought in?

A person coming in to India from abroad can bring in with him Indian currency notes within the limits given below:

a.       upto Rs. 5,000 from any country other than Nepal or Bhutan, and

b.       any amount in denomination not exceeding Rs.100 from Nepal or Bhutan.

19. While going abroad how much Indian currency can be taken out?

A person going out of India can take out with him Indian currency notes within the limits given below:

a.       upto Rs.5000 to any country other than Nepal or Bhutan, and

b.     any amount in denomination not exceeding Rs.100 to Nepal or Bhutan.

20. While coming into India how much foreign exchange can be brought in?

A person coming into India from abroad can bring with him foreign exchange without any limit provided if foreign currency notes, or travellers cheques exceed US$ 10,000/- or its equivalent and/or the value of foreign currency exceeds US$ 5,000/- or its equivalent, it should be declared to the Customs Authorities at the Airport in the Currency Declaration Form (CDF), on arrival in India.

21. While going abroad how much foreign exchange can a person carry?

Residents are free to carry the foreign exchange purchased from an authorised dealer or money changer in accordance with the Rules. In addition, they can also carry up to US$ 2,000, if already held by them (see item13 above) in accordance with the Regulations.

22. Is one required to follow complete export procedure when a gift parcel is sent outside India?

A person resident in India is free to send (export) any gift article of value not exceeding Rs. 1,00,000 provided export of that item is not prohibited under the extant EXIM Policy.

23. How much jewellery one can carry while going abroad?

Taking personal jewellery out of India is governed by Baggage Rules framed under Export-Import Policy by the Government of India.

24. Can a resident open a foreign currency denominated account in India?

Persons resident in India are permitted to maintain foreign currency accounts in India under following two Schemes:

  1. EEFC Accounts –

To avoid exchange loss on conversion of foreign exchange into Indian Rupee & Rupee into foreign exchange, residents can retain upto 50% of foreign currency remittances received from abroad in a foreign currency account, viz., EEFC account, with an authorised dealer in India . Funds held in EEFC account can be utilised for current account transactions and also for approved capital account transactions as specified by the extant Rules/Regulations/Notifications/Directives issued by the Government/RBI from time to time.

  1. RFC Accounts :-

Returning Indians, i.e., those Indians, who were non-residents earlier, and are returning now for permanent stay, are permitted to open, hold and maintain with an authorised dealer in India a Resident Foreign Currency (RFC) Account to keep their foreign currency assets. Assets held outside India at the time of return can be credited to such accounts. The funds in RFC account are free from all restrictions regarding utilisation of foreign currency balances including any restriction on investment outside India. The facility is also available to residents provided foreign exchange to be credited to such account is received out of certain specified type of funds/accounts.


https://www.rbi.org.in/scripts/FAQView.aspx?Id=11 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക