Image

രാജ്യാന്തര ചട്ടം ലംഘിച്ചില്ല; സ്വയരക്ഷയ്‌ക്ക്‌ വെടിയുതിര്‍ത്തു: ഇറ്റാലിയന്‍ അംബാസഡര്‍

Published on 16 February, 2012
രാജ്യാന്തര ചട്ടം ലംഘിച്ചില്ല; സ്വയരക്ഷയ്‌ക്ക്‌ വെടിയുതിര്‍ത്തു: ഇറ്റാലിയന്‍ അംബാസഡര്‍
ന്യൂഡല്‍ഹി: കടലില്‍ വെച്ച്‌ രണ്ട്‌ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ വെടിവെയ്‌പ്പില്‍ രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും, സ്വയ രക്ഷയ്‌ക്കാണെന്ന്‌ വെടിവെച്ചതെന്നും ഇറ്റാലിയന്‍ അംബാസഡര്‍ ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തില്‍ ഹാജരായി അറിയിച്ചു.

നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടും പിന്‍മാറിയില്ല. ഇക്കാര്യത്തില്‍ ഇന്ത്യ ആവശ്യപ്പെടുന്ന ഏത്‌ തരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ഇറ്റാലിയന്‍ ചരക്കു കപ്പലായ എന്‍റിക്ക ലെക്‌സിയിലെ ജീവനക്കാര്‍ക്കെതിരേ കേസെടുത്തു. നീണ്‌ടകര തീരദേശ പോലീസാണ്‌ കേസെടുത്തത്‌. കാലക്കുറ്റത്തിനാണ്‌ ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക