Image

കണ്ണൂര്‍ മെഡിക്കല്‍ കോളജ്‌ നഴ്‌സ്‌ സമരം ഒത്തുതീര്‍പ്പായി

Published on 16 February, 2012
കണ്ണൂര്‍ മെഡിക്കല്‍ കോളജ്‌ നഴ്‌സ്‌ സമരം ഒത്തുതീര്‍പ്പായി
കണ്ണൂര്‍: വേതന വര്‍ധനവ്‌ ആവശ്യപ്പെട്ട്‌ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പായി. കരാര്‍ പ്രകാരമുള്ള ശമ്പളം നല്‍കാമെന്ന്‌ മാനേജ്‌മെന്റുകള്‍ ഉറപ്പ്‌ നല്‍കിയതോടെയാണ്‌ സമരം അവസാനിപ്പിക്കാന്‍ നഴ്‌സുമാര്‍ തയാറായത്‌.

രാവിലെ 10 മണിക്കുള്ളില്‍ മൂന്നുമാസത്തെ ശമ്പളക്കുടിശ്ശിക നല്‍കാമെന്ന്‌ മാനേജ്‌മെന്റ്‌ അറിയിക്കുകയായിരുന്നു. നേരത്തെ സമരം അവസാനിപ്പിക്കുമ്പോള്‍ നല്‍കിയ ഉറപ്പ്‌ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ രണ്ടാമതും നഴ്‌സുമാര്‍ സമരം ആരംഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക