Image

പരി. ഏലിയാസ്‌ തൃതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു

ജോബി ജോര്‍ജ്‌ Published on 16 February, 2012
പരി. ഏലിയാസ്‌ തൃതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു
ഫിലാഡല്‍ഫിയ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരി. ഏലിയാസ്‌ തൃതീയന്‍ പാത്രിയര്‍ക്കീസ്‌ ബാവായുടെ എണ്‍പതാമത്‌ ദുഖ്രാനോ തിരുനാള്‍ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.

ഫെബ്രുവരി 11-ന്‌ ശനിയാഴ്‌ച സന്ധ്യാ നമസ്‌കാരത്തെ തുടര്‍ന്ന്‌ വചനപ്രഘോഷണം റവ ജോസ്‌ ദാനിയേല്‍ നിര്‍വ്വഹിച്ചു.

12-ന്‌ ഞായറാഴ്‌ച വി. മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക്‌ റവ.ഫാ. ചാക്കോ പുന്നൂസ്‌ മുഖ്യ കാര്‍മികത്വം വഹിച്ചു. വികാരി റവ.ഫാ. ജോയി ജോണ്‍, റവ.ഫാ ജോസ്‌ ദാനിയേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

വി. കുര്‍ബാനയെ തുടര്‍ന്ന്‌ പരിശുദ്ധ ബാവായുടെ ഓര്‍മ്മയ്‌ക്കായി പ്രത്യേക ധൂപ പ്രാര്‍ത്ഥന നടന്നു. റവ.ഫാ. ചാക്കോ പുന്നൂസ്‌ തന്റെ പ്രസംഗത്തില്‍ പരിശുദ്ധന്മാരുടെ ഓര്‍മ്മ ആചരിക്കേണ്ടത്‌ അനുഗ്രഹീതമാണെന്ന്‌ ഓര്‍മ്മിപ്പിച്ചു. ബാവയുടെ കബറിങ്കല്‍ അനേകര്‍ അനുഗ്രഹം പ്രാപിക്കുന്നത്‌ വലിയ സാക്ഷ്യമാണെന്ന്‌ മറക്കരുത്‌ എന്നും പറഞ്ഞു. നേര്‍ച്ച വിളമ്പോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌, സെക്രട്ടറി സിജു ജോണ്‍, ട്രസ്റ്റി ജോസഫ്‌ കുര്യാക്കോസ്‌, ഷിനു ഏബ്രഹാം എന്നിവര്‍ പെരുന്നാളിന്റെ ക്രമീകരണങ്ങള്‍ നടത്തി.
പരി. ഏലിയാസ്‌ തൃതീയന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക