Image

ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ റാഫിള്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു

ജോയ്‌ തുമ്പമണ്‍ Published on 16 February, 2012
ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ റാഫിള്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു
ഹൂസ്റ്റണ്‍: ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ പുതുതായി പണികഴിപ്പിക്കുവാന്‍ പോകുന്ന ആരാധനാലയത്തിന്റേയും കെട്ടിടസമുച്ചയത്തിന്റേയും ധനശേഖരണാര്‍ത്ഥം നടത്തിയ റാഫിള്‍ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം ഹോണ്ട സിവിക്‌ റെജി തോമസ്‌ (അപ്‌നാ ബസ്സാര്‍, ഹൂസ്റ്റണ്‍), രണ്ടാം സമ്മാനം സാം ചാക്കോയും മൂന്നാം സമ്മാനം കണ്ടസ്‌ ജബിള്‍ എന്നിവരും കരസ്ഥമാക്കി.

അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നായി റാഫിള്‍ മത്സരത്തില്‍ അത്ഭുതാവഹമായ സഹകരണമാണ്‌ ലഭിച്ചതെന്ന്‌ റാഫിള്‍ കോര്‍ഡിനേറ്റേഴ്‌സായ ജയിംസ്‌ മാത്യു, തോമസ്‌ ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു. ഏതാണ്ട്‌ ആറു മില്യന്‍ ഡോളര്‍ ചെലവു ചെയ്‌ത്‌ പണികഴിപ്പിക്കുന്ന പുതിയ ആരാധനാലയം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന്‌ ബില്‍ഡിംഗ്‌ കോര്‍ഡിനേറ്റര്‍ ഡോ. ജോണ്‍സ്‌ ഏബ്രഹാം പ്രസ്‌താവിച്ചു.
ഐ.പി.സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ റാഫിള്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു
ഒന്നാം സമ്മാനമായ ഹോണ്ട സിവിക്കിന്റെ താക്കോല്‍ദാന കര്‍മ്മം ഭാരവാഹികള്‍ നിര്‍വഹിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക