Image

കേരളം രാക്ഷസ സംസ്ഥാനമായി മാറി: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത

Published on 16 February, 2012
കേരളം രാക്ഷസ സംസ്ഥാനമായി മാറി: ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത
മാരാമണ്‍: സമ്പൂര്‍ണ സാക്ഷരത നേടിയ കേരളം രാക്ഷസ സംസ്ഥാനമായി മാറിക്കൊണ്‌ടിരിക്കുന്നു. ഏറ്റവുമധികം മദ്യപാനികളുള്ളത്‌ കേരളത്തിലാണെന്നും മലങ്കര കത്തോ ലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. മാരാമണ്‍ കണ്‍വന്‍ഷനില്‍ സാമൂഹ്യതിന്മകള്‍ക്കെതിരേ നടന്ന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലഹരിയുടെ ബന്ധന ത്തിലായിരിക്കുന്ന മനുഷ്യനെ മോചിപ്പിക്കുകയെന്നതാണ്‌ ഇന്നിന്റെ ആവശ്യം. ഏറ്റവുമധികം മദ്യപാനികളുള്ളത്‌ കേരളത്തിലാണ്‌. ഇവരുടെ പ്രായപരിധി 1950കളില്‍ 28 വയസായിരുന്നെങ്കില്‍ 2011ല്‍ ഒമ്പതു വയസായി. സ്‌ത്രീകളിലും മദ്യപാന ശീലം വര്‍ധിച്ചു. മടിയില്‍ കൊണ്‌ടുവന്ന പുകയില മണല്‍പ്പുറത്ത്‌ ഉപേക്ഷിച്ച്‌ വിപ്ലവം സൃഷ്ടിച്ച മാരാമണ്ണിലെ മണ്ണ്‌ മദ്യത്തിനെതിരേയുള്ള പോരാട്ടത്തിലും മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഹരിയുടെ ഉപയോഗത്തില്‍ നശിക്കുന്നവര്‍ക്കും സാമൂഹ്യതിന്മകള്‍ക്കുമെതിരേ തിരുവചനം ശക്തമായ നിലപാടുകളാണ്‌ എടുത്തിട്ടുള്ളതെന്നും മെത്രാപ്പോലീത്ത ചൂണ്‌ടിക്കാട്ടി. മനുഷ്യന്‍ മനുഷ്യനല്ലാതെ മാറുന്നത്‌ അശുദ്ധിയുടെ അവസ്ഥയാണ്‌. അത്യാഗ്രഹം സമൂഹത്തെ ദാരിദ്ര്യത്തിലേക്കു ന യിക്കും. ആഡംബര ജീവിതത്തിനും സ്വാര്‍ഥതയ്‌ക്കുംവേണ്‌ടി നടത്തുന്ന അഴിമതി പട്ടിണിക്കാരന്റെ വിയര്‍പ്പിന്റെ നികുതിയാണെന്ന യാഥാര്‍ഥ്യം വിസ്‌മരിക്കരുതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വൈകുന്നേരം നടന്ന യോഗത്തില്‍ റവ. ഡോ. കാംഗ്‌ സാന്‍ ടാന്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക