Image

പ്രവാസി മലയാളികളുടെ മക്കള്‍ക്ക്‌ നോര്‍ക്ക സ്‌കോളര്‍ഷിപ്പ്‌ നല്‍കും

Published on 16 February, 2012
പ്രവാസി മലയാളികളുടെ മക്കള്‍ക്ക്‌ നോര്‍ക്ക സ്‌കോളര്‍ഷിപ്പ്‌ നല്‍കും
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ മക്കള്‍ക്കായി നോര്‍ക്ക വകുപ്പ്‌ സ്‌കോളര്‍ഷിപ്പ്‌ പദ്ധതി ഏര്‍പ്പെടുത്തുമെന്ന്‌ നോര്‍ക്ക ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ നോയല്‍ തോമസ്‌ ഒരു വാര്‍ച്ചാ ചാനലിനോട്‌ പറഞ്ഞു.

ആയിരത്തോളം കുട്ടികള്‍ക്ക്‌ ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ്‌ നല്‍കും. ഇതിനായി 50 ലക്ഷം രൂപ നീക്കിവെച്ചതായും നോയല്‍ തോമസ്‌ പറഞ്ഞു. `നോര്‍ക്ക ഡയറക്‌ടേഴ്‌സ്‌ നിധി എന്ന പേരില്‍ രൂപീകരിച്ചിട്ടുള്ള ഫണ്ടില്‍ നിന്നാണ്‌ സ്‌കോളര്‍ഷിപ്പ്‌ തുക വിതരണം ചെയ്യുക. നോര്‍ക്കയുടെ ഡയറടര്‍ബോര്‍ഡ്‌ അംഗങ്ങളായ എം.എ യൂസഫലിയും സി.കെ മേനോനുമാണ്‌ ഇതിനു മുന്‍കൈ എടുത്തത്‌.

പ്രവാസിമലയാളികളായ വ്യവസായികളില്‍ നിന്നു സംഭാവനയായി സ്വീകരിച്ച്‌ രുപീകരിക്കുന്ന ഫണ്ടില്‍നിന്നു വര്‍ഷം തോറും സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്ന പദ്ധതിയാണിത്‌. അതുകൊണ്ടു തന്നെ സര്‍ക്കാരിനു സാമ്പത്തിക ബാധ്യത വരുന്നുമില്ല. വരുമാന പരിധിയുടെ അടിസ്‌ഥാനത്തിലായിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കക.

കൂടാതെ കേരളത്തിനു പുറത്ത്‌ ഇന്ത്യയില്‍ താമസിക്കുന്ന മറുനാടന്‍ മലയാളികള്‍ക്കായി നോര്‍ക്കയുടെ ഇന്‍ഷുറന്‍സ്‌ പദ്ധതിയും നോയല്‍ തോമസ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക