Image

രാജ് താക്കറയ്‌ക്കെതിരെ എഫ്‌ഐആര്‍

Published on 15 February, 2012
രാജ് താക്കറയ്‌ക്കെതിരെ എഫ്‌ഐആര്‍
മുംബൈ: മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറയ്‌ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിനെ തുടര്‍ന്നാണു നടപടി. നഗരസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ 'സ്റ്റാര്‍ മജ്ഹ' വാര്‍ത്താ ചാനല്‍ താക്കറെയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്തതാണ് കേസിനാധാരം.

ചാനലിനെതിരെയും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് പ്രചാരണ പരിപാടികള്‍ പൂര്‍ണമായി അവസാനിപ്പിക്കണമെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് രാഷ്ട്രീയക്കാരനായ താക്കറെയുടെ അഭിമുഖം സ്റ്റാര്‍ മജ്ഹ സംപ്രേക്ഷണം ചെയ്തത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക