Image

നിയുക്ത പ്രസിഡന്റിന് എന്റെ ബിഗ് സല്യൂട്ട്

എബി മക്കപ്പുഴ Published on 11 November, 2016
നിയുക്ത പ്രസിഡന്റിന് എന്റെ  ബിഗ് സല്യൂട്ട്
അമേരിക്കയുടെ പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത കേട്ടപ്പോള്‍ ലോകം ഒന്ന് ഞടുങ്ങി.

 താന്തോന്നി,സ്ത്രീലമ്പടന്‍,വംശിയവിദ്വേഷി ഇങ്ങനെയൊക്കെ വിശേഷണം നല്‍കിയ മാധ്യമങ്ങള്‍ക്കു ഒരു തിരിച്ചടിയായി യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്തുമ്പോള്‍ അത് ചരിത്രമാകുകയാണ്.   
മാധ്യമങ്ങളും എതിര്‍പാര്‍ട്ടിയും പലവിധ കുതന്ത്രങ്ങള്‍ മെനഞ്ഞു അദ്ദേഹത്തെ അമേരിക്കന്‍ ജനതയുടെയും ലോകരാഷ്രങ്ങളുടെ ഇടയിലും മോശക്കാരനാക്കാന്‍ ശ്രമിച്ചു. അമേരിക്കയെ സ്‌നേഹിക്കുന്ന ബുദ്ധിയുള്ള അമെരിക്കന്‍ ജനത ആ  മോശക്കാരനെ മതി എന്ന് തീരുമാനിച്ചു ചരിത്രം തിരുത്തിയെഴുതി.ഭരണ പാരമ്പര്യം ഇല്ലായെങ്കിലും പ്രായം കൊണ്ടും, പക്വത കൊണ്ടും മുന്‍ പ്രസിഡണ്ടുമാരേക്കാള്‍ ഒന്നാമന്‍. മാതൃ രാജ്യത്തെ സ്‌നേഹിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ടവന്‍. കടം കൊണ്ട് മുങ്ങി താണു കൊണ്ടിരിക്കുന്ന അമേരിക്കയെ രക്ഷിക്കുവാന്‍ ദൈവം അയച്ച ദൂതന്‍. അമേരിക്കയെ ഒരു ശുദ്ധി കലശം നടത്തുവാന്‍ വേണ്ടി മിലിറ്ററി സേവന പാരമ്പര്യമുള്ള ഒരു യോദ്ധാവ്.

ശത കോടീശ്വരന്മാരില്‍ ഒരുവനായ ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതത്തിലൂടെ യാത്ര ചെയ്താല്‍ ഒരു കാര്യം യാഥാര്‍ഥ്യം ആഗ്രഹിച്ചതൊക്കെയും വെട്ടി പിടിച്ചവനാണ്.
ബാല്യ കാലം മുതലേ കുസൃതിക്കുടുക്കയായിരുന്നു ട്രംപ്.വീട്ടിലും സ്‌കൂളിലും കുസൃതി കൂടിയപ്പോള്‍ മകനെ പട്ടാളചിട്ട പഠിപ്പിക്കാന്‍ 13 വയസില്‍ മിലിട്ടറി സ്‌കൂളിലേക്ക് വിട്ടു. 
പ്രസിദ്ധമായ വിയറ്റ്നാം യുദ്ധത്തിലും ട്രംപ് പങ്കെടുത്തിട്ടുണ്ട്.പഠനശേഷം പിതാവിന്റെ കമ്പിനിയുടെ സാരഥ്യമേറ്റെടുത്തു. ബിസിനസിലും പുതിയ ചരിത്രമെഴുതി ട്രംപ്.പിതാവ് സമ്പന്നന്‍ ആയിരുന്നുവെങ്കില്‍ ട്രംപ് അതിസനമ്പന്നനായി വളരുന്നതാണ് പിന്നീട് ലോകം കണ്ടത്.ഏതു രംഗത്തും ആഗ്രഹിക്കുന്നതു വെട്ടിപിടിക്കുവാനുള്ള വ്യഗ്രത.പറയുന്ന വാക്കുകള്‍ അതെ പാടി നിവൃത്തിക്കുന്നവന്‍.
 
ജീവിതം അടിച്ച് പൊളിച്ചാഘോഷമാക്കി ജീവിക്കുന്ന ശതകോടീശ്വരന്‍ വൈറ്റ് ഹൗസിലേക്കെത്തുമ്പോള്‍ എങ്ങനെയാകും അമെരിക്കയുടെ മുഖഛായ മാറുന്നതെന്നാണ് ലോകം ഉറ്റു നോക്കുന്നത് രാഷ്ട്രീയക്കാരനല്ലാത്ത ശതകോടീശ്വരന്‍ അമെരിക്കന്‍ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ അത് പുതിയൊരു ചരിത്രമാകുകയാണ്. കൂടുതല്‍ രാഷ്രീയ പാരമ്പര്യം ഉള്ളവരൊക്കെ ഭരിച്ചു അമേരിക്കു ബാധ്യത സമ്മാനിച്ചു. അടുത്ത എട്ടു വര്ഷം ഡൊണാള്‍ഡ് ട്രംപ് അമേരിക്കയെ ഭരിക്കട്ടെ.കാര്യക്ഷമായ ഒരു ഭരണം നയിക്കുവാന്‍ അമേരിക്കന്‍ ജനത ആഗ്രഹിക്കുന്ന' ഡ്രീം അമേരിക്ക' അത് സാക്ഷത്കരിക്കുവാന്‍ ദൈവം അദ്ദേഹത്തിന് കൃപനല്‍കട്ടെ എന്ന ആശംസയോട് ഞാന് എന്റെ ഈ ബിഗ് സല്യൂട്ട് നിയുക്ത പ്രസിഡന്റിന് സമര്‍പ്പിക്കട്ടെ. 


എബി മക്കപ്പുഴ

നിയുക്ത പ്രസിഡന്റിന് എന്റെ  ബിഗ് സല്യൂട്ട്
Join WhatsApp News
സലിംകുമാർ 2016-11-12 13:11:39
താൻ സല്യൂട്ട് ചെയ്യോതോ ആർക്കു ചേതം?  വേണമെങ്കിൽ അയാളുടെ ഒരു നഗ്ന പ്രതിമ വീടിന്റെ മുന്നിൽ വച്ച് കാലത്തെ വൈകിട്ടും സല്യൂട്ട് ചെയ്തോ .  പക്ഷെ ഞങ്ങളെ കിട്ടില്ല.  ഹില്ലരിക്ക് വോട്ടു ചെയ്ത അറുപത് മില്യണിൽ ഒരാളാണ് ഞാൻ.  താൻ അയാളെ തലേൽ വച്ചോണ്ട് നടന്നോ.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക