Image

കെ.എസ്.യു.തിരഞ്ഞെടുപ്പ്: മധ്യമേഖല ഐ ഗ്രൂപ്പിന്

Published on 15 February, 2012
കെ.എസ്.യു.തിരഞ്ഞെടുപ്പ്: മധ്യമേഖല ഐ ഗ്രൂപ്പിന്
കൊച്ചി: അഞ്ചു ജില്ലകളില്‍ നടന്ന കെ.എസ്.യു. സംഘടനാ തെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് വിശാല ഐ ഗ്രൂപ്പ് ആധിപത്യം നേടി. തൃശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രസിഡന്റ് സ്ഥാനങ്ങളാണ് വിശാല ഐ ഗ്രൂപ്പിന് മത്സരത്തിലൂടെ ലഭിച്ചത്. ആലപ്പുഴ നിലവില്‍ എ ഗ്രൂപ്പിന് അനുകൂലമായിരുന്നെങ്കിലും ഇത്തവണ വിശാല ഐ ജില്ലാ കെ.എസ്.യു. നേതൃത്വത്തിലേക്കെത്തി. 

അതേസമയം ഇടുക്കിയും കോട്ടയവും എ ഗ്രൂപ്പ് നിലനിര്‍ത്തി. എറണാകുളത്ത് വി.ഡി.സതീശന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെയാണ് എ ഗ്രൂപ്പ് പിന്തുണച്ചത്. തെരഞ്ഞെടുപ്പ് നടന്ന പതിനൊന്ന് ജില്ലകളില്‍ ആറിടത്ത് വിശാല ഐയും അഞ്ചിടത്ത് എ ഗ്രൂപ്പും പ്രസിഡന്റ് പദവികള്‍ സ്വന്തമാക്കി. തെക്കന്‍ ജില്ലകളിലെ ജില്ലാ അധ്യക്ഷന്‍മാരെയും സംസ്ഥാന അധ്യക്ഷനെയും വ്യാഴാഴ്ച തിരഞ്ഞെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക