Image

ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും: മുലായം

Published on 15 February, 2012
ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കും: മുലായം
ഹമിര്‍പുര്‍: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തയാറാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ്. ശക്തമായ ചതുഷ്‌കോണ മത്സരം നടക്കുന്ന യു.പിയില്‍ നാലാം ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് മുലായത്തിന്റെ ഈ പ്രസ്താവന. അടുത്ത സര്‍ക്കാര്‍ സമാജ്‌വാദി പാര്‍ട്ടി തന്നെ രൂപീകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'എസ്.പിക്ക് അനുകൂലമായ തരംഗം യു.പിയിലുണ്ട്. ഞങ്ങള്‍ തന്നെ അടുത്ത സര്‍ക്കാരുണ്ടാക്കും. എന്നാല്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനേയും പിന്തുണക്കാന്‍ തയാറാണ്തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേ മുലായം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക