Image

ഇറ്റാലിയന്‍ ചരക്ക്‌ കപ്പലില്‍ നിന്ന്‌ വെടിവെയ്‌പ്പ്‌: 2 മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Published on 15 February, 2012
ഇറ്റാലിയന്‍ ചരക്ക്‌ കപ്പലില്‍ നിന്ന്‌ വെടിവെയ്‌പ്പ്‌: 2 മത്സ്യത്തൊഴിലാളികള്‍ മരിച്ചു
കൊല്ലം: നീണ്ടകരയില്‍ കടലില്‍ ഇറ്റാലിയന്‍ ചരക്ക്‌ കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ രണ്ട്‌ മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കരയില്‍ നിന്ന്‌ 14 നോട്ടിക്കല്‍ മൈല്‍ അകലെ സഞ്ചരിക്കുകയായിരുന്ന ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്ററിക്ക ലിക്‌സിയില്‍ നിന്നാണ്‌ വെടിവെയ്‌പ്പുണ്ടായത്‌.

തമിഴ്‌നാട്ടില്‍ നിന്ന്‌ മത്സ്യബന്ധനത്തിന്‌ പോയ സെന്റ്‌ ആന്റണീസ്‌ എന്ന ബോട്ടിലെ മത്സ്യതൊഴിലാളികളാണ്‌ വെടിയേറ്റ്‌ മരിച്ചത്‌. തമിഴ്‌നാട്‌ കുളച്ചല്‍ സ്വദേശികളായ ടിങ്കു, ജലസ്‌തി എന്നിവരാണ്‌ മരിച്ചത്‌. കുളച്ചലിലാണ്‌ സ്വദേശമെങ്കിലും കൊല്ലം മുതാക്കരയില്‍ സ്ഥിരതാമസമാണ്‌ ജലസ്‌തി. കളിയിക്കാവിള സ്വദേശിയായ ഫ്രെഡിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ സെന്റ്‌ ആന്റണീസ്‌ ബോട്ട്‌.

ഇന്ന്‌ വൈകിട്ട്‌ നാലു മണിയോടെയാണ്‌ സംഭവം. കപ്പലിലെ ജീവനക്കാരോട്‌ കപ്പല്‍ കൊച്ചിയിലെ കോസ്റ്റ്‌ ഗാര്‍ഡ്‌ ആസ്ഥാനത്തേക്ക്‌ കൊണ്ടുവരാന്‍ പോലീസ്‌ ആവശ്യപ്പെട്ടു. കടല്‍കൊള്ളക്കാര്‍ എന്നുതെറ്റിദ്ധരിച്ചാണ്‌ കപ്പലില്‍ നിന്ന്‌ മത്സ്യബന്ധനബോട്ടിന്‌ നേര്‍ക്ക്‌ ആക്രമണമുണ്‌ടായതെന്നാണ്‌ കരുതുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക