Image

ട്രംപിന് ഫൊക്കാനയുടെ ശുഭാശംസകള്‍

Published on 09 November, 2016
ട്രംപിന് ഫൊക്കാനയുടെ ശുഭാശംസകള്‍
ന്യൂയോര്‍ക്ക്: കടുത്ത പോരാട്ടത്തിലൂടെ അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് ഫൊക്കാന നാഷണല്‍ കമ്മിറ്റി ആശംസകളും അഭിവാദ്യങ്ങളും അര്‍പ്പിച്ചു.  അതാത് രംഗങ്ങളില്‍ കഴിവ് തെളിയിച്ച രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചരിത്രപരമായ ഈ മത്സരത്തില്‍ ജനാധിപത്യ ചിന്തയുടെ ഔന്നത്യം മനസ്സിലാക്കി വോട്ടു ചെയ്യാന്‍ സാധിച്ചത് സന്തോഷകരമാണെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ അറിയിച്ചു. 

''വാസ്തവത്തില്‍ ഡൊണാള്‍ഡ് ട്രംപ് അപ്രതീക്ഷിതമായ വികാരതരംഗം സൃഷ്ടിക്കുകയായിരുന്നു. ഒരു ഇലക്ഷനില്‍ ഒരാള്‍ വിജയിക്കുകയും മറ്റെയാള്‍ തോല്‍ക്കുകയും വേണമല്ലോ. തിരഞ്ഞെടുപ്പിനു ശേഷം ഈ രാജ്യത്ത് ഐക്യത്തിന്റെ മുന്നേറ്റം ഉണ്ടാവുമോ എന്ന് നമ്മള്‍ ചിന്തിക്കുന്നുണ്ട്. അത് സാധ്യമാകും എന്നു തന്നെയാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഈ പ്രവാസ ഭൂമിയില്‍ തൊഴിലെടുത്തു ജീവിക്കുന്നതില്‍ നാം അഭിമാനിക്കുന്നു. വരും നാളുകളില്‍ മലയാളി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് സമാധാന പൂര്‍ണമായ അന്തരീക്ഷത്തിന് കളമൊരുക്കാം. ഇന്ത്യയുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ ട്രംപിന്റെ സര്‍ക്കാരിന് കഴിയും എന്ന് പ്രത്യാശിക്കട്ടെ. അമേരിക്കയെ ഗ്രേറ്റ് നേഷനായി മാറ്റുവാനുള്ള ട്രംപിന്റെ മുന്നേറ്റങ്ങളില്‍ നമുക്കും അണിചേരാം...'' തമ്പി ചാക്കോ അഭിപ്രായപ്പെട്ടു. 

Join WhatsApp News
Donald 2016-11-10 07:16:38
What crap is that? FOKANA.  I will deport all illegal emigrants.  Don't play trick with me hombre!
pravasi man 2016-11-10 13:05:25
What Fokana - Fomaa parasites, useless, photo thirsty, proclamation people, waste for American malayalees and american people, you are all not productive man. Donald trump is here and he is going to deport all you FOKANA-FOMAA-World malayalee parasites. Just remember that. Already the american malayalees deported to you, now trum also going to deport you. beware that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക