Image

പൈങ്കുളം ആശുപത്രി സമരം: രോഗികളെ ഡിസ്‌ചാര്‍ജ്‌ ചെയ്‌ത നടപടി തടഞ്ഞു

Published on 15 February, 2012
പൈങ്കുളം ആശുപത്രി സമരം: രോഗികളെ ഡിസ്‌ചാര്‍ജ്‌ ചെയ്‌ത നടപടി തടഞ്ഞു
തൊടുപുഴ: നഴ്‌സിംഗ്‌ സമരം നടക്കുന്ന പൈങ്കുളം സേക്രഡ്‌ ഹാര്‍ട്ട്‌ മാനസികാരോഗ ആശുപത്രിയില്‍ രോഗികളെ നിര്‍ബന്ധിതമായി ഡിസ്‌ചാര്‍ജ്‌ ചെയ്യിക്കുന്ന നടപടി ബന്ധുക്കള്‍ സംഘടിതമായി തടഞ്ഞു.

വേതന വര്‍ദ്ധനവ്‌ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട്‌ ചൊവ്വാഴ്‌ച ആരംഭിച്ച സമരത്തെ തുടര്‍ന്ന്‌ കിടത്തിച്ചികിത്സാ വിഭാഗം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ മാനേജ്‌മെന്‍റ്‌ തീരുമാനിച്ചിരുന്നു.ആകെയുള്ള 140 നഴ്‌സുമാരില്‍ 130 പേരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്‌. മിനിമം വേതനം നല്‍കുക, റിസ്‌ക്‌ അലവന്‍സ്‌ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഐ.ആര്‍.എന്‍.എ നേതൃത്വത്തില്‍ നഴ്‌സുമാര്‍ മാനേജ്‌മെന്‍റിന്‌ നോട്ടീസ്‌ നല്‍കിയിരുന്നു. രണ്ടുതവണ ജില്ലാ ലേബര്‍ ഓഫിസര്‍ തൊടുപുഴയില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

ഇതിനിടെ മാനേജ്‌മെന്റുമായി നഴ്‌സിംഗ്‌ യൂണിയന്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക