Image

യുവതിയോടൊപ്പം പിടിയിലായ സി.പി.എം നേതാവിനെ കോടതി റിമാന്‍ഡ്‌ ചെയ്‌തു

Published on 15 February, 2012
യുവതിയോടൊപ്പം പിടിയിലായ സി.പി.എം നേതാവിനെ കോടതി റിമാന്‍ഡ്‌ ചെയ്‌തു
തിരുവനന്തപുരം: യുവതിയോടൊപ്പം കാറില്‍ നാട്ടുകാര്‍ തടഞ്ഞുവെച്ച്‌ പോലീസ്‌ ഏല്‍പ്പിച്ച സിപിഎം നേതാവ്‌ ആര്‍.സുന്ദരേശനെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

ഇന്നലെ വൈകിട്ട്‌ കാരമൂട്ടില്‍ മംഗലപുരത്ത്‌ ഒരു യുവതിയുമൊത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറില്‍ ദീര്‍ഘനേരം ചെലവഴിച്ചതിനെ തുടര്‍ന്ന്‌ സംശയം തോന്നിയ നാട്ടുകാരാണ്‌ സുന്ദരേശനെ തടഞ്ഞുവച്ച്‌ പോലീസില്‍ ഏല്‍പിച്ചത്‌. ആദ്യം കേസ്‌ ഒതുക്കിതീര്‍ക്കാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലും ജനങ്ങള്‍ മംഗലപുരം സ്റ്റേഷന്‌ മുന്നില്‍ പ്രതിഷേധവുമായി തടിച്ചുകൂടിയതോടെ പോലീസ്‌ കേസ്‌ എടുക്കുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്‌തിരുന്നു. തുടര്‍ന്നാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക